Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടൂരിൽ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു; ജനുവരി ഒന്നിന് പൊലീസ് മർദിച്ചതിന്റെ അനന്തര ഫലമെന്ന് പിതാവ്; ജോയലിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പൊലീസ്: പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആർഡിഒ

അടൂരിൽ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു; ജനുവരി ഒന്നിന് പൊലീസ് മർദിച്ചതിന്റെ അനന്തര ഫലമെന്ന് പിതാവ്; ജോയലിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പൊലീസ്: പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആർഡിഒ

ശ്രീലാൽ വാസുദേവൻ

അടൂർ: ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ പുതുവൽസര രാവിൽ പൊലീസ് മർദിച്ചതിന്റെ അനന്തര ഫലമാണെന്ന് പിതാവും കുടുംബവും ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആർഡിഓ. കടമ്പനാട് തുവയൂർ തെക്ക് മലങ്കാവ് കൊച്ചു മുകളിൽ വീട്ടിൽ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകൻ ജോയൽ (29) ആണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും സിപിഎം സെൻട്രൽ ബ്രാഞ്ചംഗവുമാണ് ജോയൽ.

കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു ജോയലിനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരേ അടുരിൽ സഖാക്കൾക്കിടയിൽ ചേരി തിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ യുദ്ധം നടന്നിരുന്നു.വെള്ളിയാഴ്ച രാവിലെ തളർന്ന് വീണ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ശാസ്താംകോട്ടയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ജോയലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. ജോയലിനെ ജനുവരി ഒന്നിന് പൊലീസ് മർദ്ദിച്ചിരുന്നതായുള്ള പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഡിഒ പിടി ഏബ്രഹാമിന്റെനേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പുതുവൽസര രാത്രിയിൽ മദ്യപിച്ച ബാറിൽ ബഹളം വച്ചതിനാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാർ ഉടമയുടെ പരാതി പ്രകാരമായിരുന്നു ഇത്. അന്ന് ആരും ഇയാളെ മർദിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP