Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി തെരുവിൽ ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങൾ മോഷ്ടിച്ച് ആൾക്കൂട്ടം; ഉടമസ്ഥൻ അടുത്തെങ്ങുമില്ലെന്ന് കണ്ട് ആൾക്കൂട്ടം എടുത്തു കൊണ്ടു പോയത് ലോക്ഡൗൺ ആയതോടെ ദാരിദ്ര്യം കൊണ്ട് കച്ചവടത്തിനിറങ്ങിയ ആളുടെ മാമ്പഴം: മോഷണം പോയത് 30,000 രൂപയുടെ മാമ്പഴങ്ങൾ

ഡൽഹി തെരുവിൽ ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങൾ മോഷ്ടിച്ച് ആൾക്കൂട്ടം; ഉടമസ്ഥൻ അടുത്തെങ്ങുമില്ലെന്ന് കണ്ട് ആൾക്കൂട്ടം എടുത്തു കൊണ്ടു പോയത് ലോക്ഡൗൺ ആയതോടെ ദാരിദ്ര്യം കൊണ്ട് കച്ചവടത്തിനിറങ്ങിയ ആളുടെ മാമ്പഴം: മോഷണം പോയത് 30,000 രൂപയുടെ മാമ്പഴങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി തെരുവിൽ ആൾക്കൂട്ടം ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങൾ മോഷ്ടിച്ചു. രാജദ്യവ്യാപകമായ ലോക്ഡൗണിനെ തുടർന്ന് വീട്ടിലെ ദാരിദ്ര്യം കാരണം കച്ചവടത്തിനിറങ്ങിയ ഒരു പാവപ്പെട്ട ഉന്തുവണ്ടിക്കാരൻ വിൽപനയ്ക്ക് വെച്ച മാമ്പഴങ്ങളാണ് ആൾക്കൂട്ടം മോഷ്ടിച്ചു കൊണ്ടു പോയത്. ഉന്തുവണ്ടിയിലെ പഴങ്ങൾക്ക് ഉടമസ്ഥനില്ലെന്ന് കണ്ടതിനെ തുടർന്ന് യാത്രക്കാരയവരെല്ലാം തങ്ങളാൽ കഴിയുന്ന വിധം മാമ്പഴങ്ങൾ മോഷ്ടിക്കുകയായിരുന്നു.

ഡൽഹി ജഗത്പുരി സ്വദേശിയായ ഛോട്ടു എന്ന പഴക്കച്ചവടക്കാരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. 30,000 രൂപയുടെ മാമ്പഴങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 'സ്‌കൂളിന് സമീപത്ത് കുറച്ച് ആളുകൾ തമ്മിൽ പ്രശ്നം ഉണ്ടായി. അതിന് ശേഷം ഒരു കൂട്ടം ആളുകൾ ഇവിടേക്ക് വരുകയും എന്റെ ഉന്തുവണ്ടി നീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വണ്ടി മാറ്റി മറ്റൊരു സ്ഥലത്തേക്ക് വെക്കാൻ പോയി.' ഛോട്ടു പറയുന്നു.

ഇതിന് പിന്നാലെയാണ് മാമ്പഴങ്ങൾ മോഷണം പോയത്. ഉന്തുവണ്ടിയുടെ ഉടമസ്ഥനില്ലെന്ന് കണ്ട് അത് വഴി കടന്നുപോയ ഓരോ ആൾക്കാരും ഈ അവസരം മുതലെടുത്ത് രണ്ടോ നാലോ ആറോ മാമ്പഴങ്ങൾ തങ്ങളാൽ കഴിയുന്ന വിധം മോഷ്ടിച്ചെടുത്തു. എന്നാൽ ഈ സംഭവം കണ്ടു നിന്ന ഒരാൾ വീഡിയോ പകർത്തുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.

ചില ബൈക്ക് യാത്രക്കാർ മാങ്ങകൾ ഹെൽമറ്റുകളിൽ നിറക്കുകയും മറ്റ് ചിലർ സംഭവമറിയാത്ത ബാക്കി ഉള്ളവരെ മാങ്ങകൾ എടുത്ത് പോകാൻ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് നേരിടുന്നതായും വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ലോക്ക്ഡൗൺ കാരണം കച്ചവടം മന്ദഗതിയിലായിരുന്നുവെന്നും ഈ സംഭവത്തോടെ തന്റെ നട്ടെല്ല് തകർന്ന അവസ്ഥയിലാണെന്നും ഛോട്ടു പറയുന്നു. അതേസമയം സംഭവം പൊലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ലെന്നും ഛോട്ടു പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഈ സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP