Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിഥി തൊഴിലാളികൾ മടങ്ങി എത്തിയതോടെ കോവിഡ് കേസുകളും വർദ്ധിച്ചു; രാജ്യത്തെ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം കുറഞ്ഞു

അതിഥി തൊഴിലാളികൾ മടങ്ങി എത്തിയതോടെ കോവിഡ് കേസുകളും വർദ്ധിച്ചു; രാജ്യത്തെ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം കുറഞ്ഞു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികൾ ജന്മനാട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തു. ഇതിന് പിന്നാലെ രാജ്യത്തെ കോവിഡ് രഹിത ജില്ലകളുടെ എണ്ണവും കുറഞ്ഞു. ഏപ്രിൽ 22 ന് രാജ്യത്ത് 300 കോവിഡ് മുക്ത ജില്ലകളുണ്ടായിരുന്നു. എന്നാൽ ഇവയിൽ 174 ഇടങ്ങളിൽ ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്തുവെന്നാണു കണക്ക്. ഇതോടെ നിലവിൽ 126 കോവിഡ് മുക്ത ജില്ലകളാണ് രാജ്യത്തുള്ളത്.

യുപി, ബിഹാർ, മധ്യപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണു പുതിയ കേസുകൾ കൂടുതൽ. അതിഥി തൊഴിലാളികൾ മടങ്ങി എത്തിയതോടെ നോൺ ഹോട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നതിന്റെ സൂചനയുണ്ട്. നേരത്തേ 10ൽ താഴെ കേസുകൾ മാത്രമുണ്ടായിരുന്ന 200 ജില്ലകളുണ്ടായിരുന്നു. ഇവിടെ നിലവിൽ 40 കേസുകൾ വീതം ശരാശരിയുണ്ട്. 10നും 50നും ഇടയിൽ കോവിഡ് രോഗികളുണ്ടായിരുന്ന 150 ജില്ലകളിൽ നിലവിൽ നൂറിനടുത്താണു രോഗികൾ.

രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ ഇനിയും വരുതിയിലാകാതെ 10 സംസ്ഥാനങ്ങളും 10 നഗരങ്ങളുമാണുള്ളത്. ആകെ രോഗികളിൽ 90% ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബംഗാൾ, ബിഹാർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിൽ തന്നെ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 80% കേസുകളും.

നഗരങ്ങളിൽ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ, പുണെ, ഇൻഡോർ, കൊൽക്കത്ത, ഹൈദരാബാദ്, ഔറംഗാബാദ് എന്നിവിടങ്ങളിലാണു പ്രശ്‌നം. ആകെ രോഗികളിൽ 70 % ഈ നഗരങ്ങളിലാണ്. മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നിവിടങ്ങളിൽ അതിരൂക്ഷമാണ്. ആകെ കേസിന്റെ 60 % ഈ 5 നഗരങ്ങളിൽനിന്ന്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബംഗാൾ, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളാണു മരണനിരക്കിൽ മുന്നിലുള്ളത്. ആകെ മരങ്ങളിൽ 90 % ഇവിടെനിന്ന്. മുംബൈ, അഹമ്മദാബാദ്, പുണെ, ഡൽഹി, കൊൽക്കത്ത, ഇൻഡോർ, താനെ, ജയ്പുർ, ചെന്നൈ, സൂറത്ത് എന്നിവയാണു മരണസംഖ്യയിൽ മുന്നിലുള്ള നഗരങ്ങൾ. രാജ്യത്തെ 70 % മരണവും ഈ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്തവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP