Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിവസേനയെ കുത്തിയ ബിജെപിയെ തിരിച്ചു കുത്തി സേന; ബിജെപിയിലും ശിവസേനയിലും താരമായി പിണറായി വിജയൻ

ശിവസേനയെ കുത്തിയ ബിജെപിയെ തിരിച്ചു കുത്തി സേന; ബിജെപിയിലും ശിവസേനയിലും താരമായി പിണറായി വിജയൻ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധം പാളിപോയെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി നേതൃത്വം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ വിമർശിച്ചു. എന്നാൽ ബിജെപിക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ശിവസേനയും മടിച്ചില്ല. എന്തായാലും രണ്ട് പാർ്ടടികളുടേയും വാക്‌പോരിനിടയിൽ താരമായത് കേരളവും പിണറായി വജയനുമാണ്. പിണറായി വിജയനെ മുന്നിൽ നിർത്തിയായിരുന്നു ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങിയത്.

കേരളത്തിന്റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് താക്കറെ സർക്കാരിനെ ബിജെപി വിമർശിച്ചത്. കോവിഡ് നേരിടുന്നതിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പരാജയമാണെന്നു സ്ഥാപിക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെ കഴിഞ്ഞ ദിവസം ബിജെപി മഹാരാഷ്ട്ര ഘടകം പുകഴ്‌ത്തിയിരുന്നു. എന്നാൽ ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണു സംസ്ഥാന ബിജെപിയെ കുറ്റപ്പെടുത്തുന്നത്. അപ്പോഴും താരമായത് പിണറായി തന്നെ.

'ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ കേരള മോഡലിനെക്കുറിച്ച് നന്നായി പഠിച്ചിട്ടില്ലെന്നാണു തോന്നുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ കോവിഡ് നിർദേശങ്ങൾ പിന്തുടരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോൺഫറൻസ് സമയം പാഴാക്കലായാണു പിണറായി ചിന്തിക്കുന്നത്' മുഖപ്രസംഗം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയ്ക്കു പകരം ചന്ദ്രകാന്ത് പാട്ടീലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേരളത്തിലാണു സമരം നടത്തേണ്ടതെന്നും ശിവസേന പരിഹസിച്ചു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു പ്രധാനമന്ത്രി ചുക്കാൻ പിടിക്കുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് എന്തെങ്കിലും നിർദ്ദേശം തരാനുണ്ടെങ്കിൽ പ്രതിപക്ഷത്തിന് അതാവാം. മുഖ്യമന്ത്രിയുമായി അവർക്കു ചർച്ച നടത്താം. അങ്ങനെ ചെയ്യുന്നതിൽ പ്രതിപക്ഷത്തിനു നാണക്കേടുണ്ടോ? അതോ അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോ? ശിവസേന ചോദിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാരിന്റെ ഭരണപരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം. മഹാരാഷ്ട്ര സർക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു വിവരിക്കാനാണു കേരള സർക്കാരിനെ പാട്ടീൽ പുകഴ്‌ത്തിയത്. മുംബൈയിലെ ആരോഗ്യമേഖല പൂർണമായും തകർന്നെന്ന് ആരോപിച്ച പാട്ടീൽ പാവപ്പെട്ടവർക്കു പാക്കേജ് പ്രഖ്യാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP