Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുരൂപിന്റെ മൂലകോശത്തിൽ നിന്നും പുതു ജീവൻ ലഭിച്ചത് വിഹാൻ എന്ന നാലു വയസ്സുകാരന്; മഹാദാനതത്തിന്റെ സന്തോഷം പങ്കുവെച്ച് യുവ എഞ്ചിനീയർ

അനുരൂപിന്റെ മൂലകോശത്തിൽ നിന്നും പുതു ജീവൻ ലഭിച്ചത് വിഹാൻ എന്ന നാലു വയസ്സുകാരന്; മഹാദാനതത്തിന്റെ സന്തോഷം പങ്കുവെച്ച് യുവ എഞ്ചിനീയർ

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: ഒരു ജീവൻ തിരികെ പിടിച്ചതിന്റെ സന്തോഷത്തിലാണ് അനുരൂപ് എന്ന യുവ എഞ്ചിനീയർ. അതും നാലു വസസ് മാത്രം പ്രായമുള്ള ഒരു പൊന്നോമനയുടെ ജീവൻ തിരികെ പിടിക്കാനായതിന്റെ ഇരട്ടി മധുരമാണ് അനുരൂപിന് പങ്കുവയ്ക്കാനുള്ളത്. 23കാരനായ അനുരൂപ് മൂലകോശം ദാനം ചെയ്തതോടെയാണ് കുഞ്ഞ് വിഹാന് ജീവൻ തിരികെ ലഭിച്ചത്. അതും നട്ടെല്ലിൽ നിന്നും മജ്ജ നൽകിയാണ് വിഹാന്റെ ഈശ്വരനായി അനുരൂപ് മാറിയത്.

ഒരുവർഷം മുൻപാണ് മൂലകോശദാന രജിസ്ട്രിയായ ദാത്രിയുടെ ഫോൺകോൾ എറണാകുളം അശമന്നൂർ പഞ്ചായത്തിലെ പാണശ്ശേരിൽ വീട്ടിൽ അനുരൂപ് എന്ന 23-കാരനെ തേടിയെത്തിയത്. വാഴക്കുളം വിശ്വജ്യോതി കോളേജിൽ ഇവർ സംഘടിപ്പിച്ച സാംപിൾ ശേഖരണ പരിപാടിയിൽ അനുരൂപും സാംപിൾ കൊടുത്തിരുന്നു. നാലുവയസ്സുകാരനായ ആൺകുട്ടിക്ക് തലസീമിയ രോഗംമൂലം മൂലകോശം മാറ്റിവെക്കേണ്ടതുണ്ടെന്നും അനുരൂപിന്റെ രക്തസാംപിളുമായി ഒത്തുവന്നിട്ടുണ്ടെന്നും ദാത്രി അറിയിച്ചു.

അച്ഛൻ ആശോകനും അമ്മ യമുനയും സമ്മതവും പറഞ്ഞു. തുടർന്ന് പരിശോധനയും നടത്തി. അതോടെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഡോ. രേവതിരാജ് 2019 ഏപ്രിൽ എട്ടിന് അനുരൂപിന്റെ നട്ടെല്ലിൽനിന്ന് വിജയകരമായി മജ്ജ എടുത്തു. ഒട്ടുംവൈകാതെ കുട്ടിയിൽ മാറ്റിവെക്കുകയും ചെയ്തു. മജ്ജ രക്തത്തിൽനിന്ന് വേർതിരിച്ചും എടുക്കാം. പക്ഷേ ഈ കുട്ടിയുടെ അസുഖത്തിന്റെ പ്രത്യേകതയും തീവ്രതയുംകൊണ്ട് നട്ടെല്ലിൽനിന്നുതന്നെ എടുക്കണമായിരുന്നു. സങ്കീർണ്ണമായ പ്രക്രിയവേണ്ടിവന്നു ഇതിന്. ഇന്ത്യയിലെ പതിനഞ്ചാമത്തെയും കേരളത്തിലെ അഞ്ചാമത്തെയും ഇത്തരത്തിലുള്ള ദാതാവാണ് അനുരൂപ്.

ദാതാവും സ്വീകർത്താവും തമ്മിൽ ഒരു വർഷത്തിനുശേഷമേ പരസ്പരം അറിയാൻ പാടുള്ളൂ. ആ കാത്തിരിപ്പ് കഴിഞ്ഞദിവസം അവസാനിച്ചു. ബെംഗളൂരുവിൽ മെക്കാനിക്കൽ എൻജിനിയറായ സ്വരൂപിന്റെയും ഭാവനയുടെയും നാലുവയസ്സുള്ള ഏക മകൻ വിഹാൻ സ്വരൂപ് ആയിരുന്നു സ്വീകർത്താവ്. കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവാൻ ആണ്. അനുരൂപിനോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നുവെന്ന് വിഹാന്റെ മാതാപിതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP