Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലത്തെ 351 മരണങ്ങളോടെ 36394 മരണങ്ങളുമായി ലോകത്തെ രണ്ടാം സ്ഥാനം നിലനിർത്തി ബ്രിട്ടൻ; ആർ നിരക്ക് കൂടുതൽ ആയതിനാൽ വീണ്ടും കൊറോണ പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് ബ്രിട്ടൻ; ജൂൺ 8 മുതൽ യു കെ യിൽ എത്തുന്ന സകലർക്കും 14 ദിവസം ക്വാറന്റൈൻ

ഇന്നലത്തെ 351 മരണങ്ങളോടെ 36394 മരണങ്ങളുമായി ലോകത്തെ രണ്ടാം സ്ഥാനം നിലനിർത്തി ബ്രിട്ടൻ; ആർ നിരക്ക് കൂടുതൽ ആയതിനാൽ വീണ്ടും കൊറോണ പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് ബ്രിട്ടൻ; ജൂൺ 8 മുതൽ യു കെ യിൽ എത്തുന്ന സകലർക്കും 14 ദിവസം ക്വാറന്റൈൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ രോഗവ്യാപനതോതും പ്രതിദിന മരണ സംഖ്യയും കുറഞ്ഞു വരുന്നുണ്ടെങ്കിലും പൂർണ്ണമായും ആശ്വസിക്കാറായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വൈറസിന്റെ പ്രത്യ്ദ്പാദന നിരക്ക് അഥവാ 'ആർ' നിരക്ക് ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നതാണ് കാരണം. രോഗിയായ ഒരു വ്യക്തി, മറ്റ് എത്രപേരിലേക്ക് രോഗം പടർട്ടിയേക്കാം എന്ന് സൂചിപ്പിക്കുന്നതാണ് 'ആർ' നിരക്ക്. ഇത് 1 ന് താഴെ ആയിരിക്കുമ്പോഴാണ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുതുടങ്ങുന്നത്. ഇപ്പോൾ യു കെ യിൽ വിവിധഭാഗങ്ങളിലായി 'ആർ' നിരക്ക് 0.7 നും 1 നും ഇടയിലാണ് നിലകൊള്ളുന്നത്.

'ആർ' നിരക്ക് 1 ൽ കുറവായതിനാൽ രോഗവ്യാപനതോത് കുറയുന്നു അല്ലെങ്കിൽ അതിൽ വർദ്ധനവ് ഇല്ലാതെ തുടരുന്നു എന്നു തന്നെ പറയാം. എന്നാൽ ഇത് 1 നോട് വളരെ ചേർന്നാണ് നിൽക്കുന്നത് എന്നത് ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി 'ആർ' നിരക്ക് 0.7 നും 1 നും ഇടയിലായി തുടരുന്നു. രോഗബാധിതരായ 10 പേരിൽ നിന്നും 7 മുതൽ 10 വരെ പേർക്ക് രോഗം പടരാം എന്നാണ് ഇത് അർത്ഥമാക്കുന്നത്. ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരുടെ എണ്ണം, ഇന്റൻസീവ് കെയറിൽ ഉള്ളവരുടെ എണ്ണം, മരണസംഖ്യ, രോഗിയുമായി എത്രപേർ സമ്പർക്കത്തിൽ വരുന്നു തുടങ്ങിയ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'ആർ' നിരക്ക് കണക്കാക്കുന്നത്.

ലണ്ടൻ നഗരത്തിലെ വൈറസ് പ്രത്യൂദ്പാദന നിരക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇവിടെ ഇത് 0.4 മാത്രമാണ്. എന്നാൽ രാജ്യമാകമാനമുള്ള 'ആർ' നിരക്ക് ഉയരാൻ കാരണമായത് ലണ്ടന് വെളിയിലുള്ള കെയർ ഹോമുകളിലും വടക്കൻ പട്ടണങ്ങളിലും രോഗവ്യാപനം ശക്തമായതിനാലാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ കൊറോണയുടെ എപ്പിസെന്റർ ലണ്ടനായിരുന്നു. 2 ദശലക്ഷത്തിലധികം പേർക്ക് ഇവിടെ രോഗബാധയുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഏകദേശം 17% ലണ്ടൻ നിവാസികൾക്ക് വൈറസ് ബാധ ഉണ്ടായെന്നും രോഗമുക്തിനേടിയ അവരിൽ പ്രതിരോധ ശേഷി ഉടലെടുത്തിട്ടുണ്ടെന്നുമാണ് ചില വിദഗ്ദർ പറയുന്നത്.

ഇന്നലെ രേഖപ്പെടുത്തിയ 351 പ്രതിദിന മരണങ്ങൾ, കഴിഞ്ഞ എട്ട് ആഴ്‌ച്ചകളിലെ വെള്ളിയാഴ്‌ച്ചകളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണ്. തൊട്ട് മുൻപത്തെ ദിവസം ഇത് 363 ആയിരുന്നു. പ്രതിദിന മരണസംഖ്യ ക്രമമായി കുറഞ്ഞുതന്നെ വരികയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയിൽ കുറവ് മരണങ്ങൾ മാത്രമാണ് ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി മുഴുവനും കെയർ ഹോമുകളിലും മറ്റ് കമ്മ്യുണിറ്റികളിലുമായായിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം കാണിച്ചവരുടെ എണ്ണം മാത്രമേ ഇതിൽ വരുന്നുള്ളു.

കൊറോണ പാസ്സ്പോർട്ടും യു കെ യിൽ എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനും

ഇനിയേറെക്കാലം കൊറോണാ വൈറസിനൊപ്പം ജീവിച്ചേ മതിയാകൂ എന്ന തിരിച്ചറിവിൽ, യാത്രാ നടപടികളിലും ചട്ടങ്ങളിലും സമൂല പരിവർത്തനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. ഈ വേനലവധിയുടെ രസം ഇല്ലാതെയാക്കാൻ സർക്കാർ ഒരുക്കമല്ല. വേനൽക്കാല യാത്രകൾക്ക് പോകുന്നവർക്കായി വൈറസ് പാസ്പോർട്ടു, ക്വാറന്റൈൻ ഇല്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക യാത്രാപരിപാടികളും തയ്യാറാക്കുകയാണ്. എന്നിരുന്നാലും, വിദേശങ്ങളിൽ കറങ്ങി ബ്രിട്ടനിൽ തിരിച്ചെത്തുമ്പോൾ 14 ദിവസം നിർബന്ധമായും ക്വാറന്റൈന് വിധേയമാകേണ്ടിവരും.ജൂൺ 8 മുതൽക്കാണ് ഇത് നടപ്പിലാക്കുക.

കുടുംബമടക്കം സുരക്ഷിതമായി യാത്രചെയ്യുവാൻ ക്വാറന്റൈൻ മുക്ത കോറിഡോറുകൾ ഒരുക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരിക്കൽ രോഗം ബാധിച്ച് പ്രതിരോധശക്തി കൈവരിച്ചവർക്കായി കോവിഡ് പാസ്സ്പോർട്ടുകൾ നൽകുവാനും ഉദ്ദേശിക്കുന്നു. ഇത് അവർക്ക് ക്വാറന്റൈനിൽ പോകേണ്ടകാര്യം ഇല്ലാതെയാക്കും. വിവിധ രാജ്യങ്ങൾക്കിടയിൽ എയർ ബ്രിഡ്ജസിനെ കുറിച്ചും ആലോചനയിലുണ്ട്.

ജൂൺ 8 മുതൽ ബ്രിട്ടനിൽ എത്തുന്ന വിദേശികളും സ്വദേശികളും നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം. ഈ നിർദ്ദേശം അനുസരിക്കാത്തവർക്ക് ആദ്യം 1000 പൗണ്ട് പിഴ വിധിക്കും. തുടർച്ചയായി തെറ്റിച്ചാൽ ഈടാക്കാവുന്ന പിഴക്ക് പരിമിതി നിശ്ചയിച്ചിട്ടില്ല. എന്നാൽ ട്രക്ക് ഡ്രൈവർമാർ തുടങ്ങി അത്യാവശ്യ സേവന മേഖലയിലുള്ളവർക്ക് ഇതിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP