Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണിന് പൂർണ്ണമായും കാഴ്ചയില്ല; തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോപോലും അറിയില്ല; കാലിന് സ്വാധീനക്കുറവുള്ളതിനാൽ ടോയ്‌ലറ്റിൽ പോകാൻ രണ്ടു പേരുടെ സഹായം വേണം: തെരുവോരം മുരുകന്റെ സംരക്ഷണയിൽ കഴിയുന്ന ഡേവിഡ് ജീവിക്കുന്നത് ബന്ധുക്കൾ തേടി വരുമെന്ന പ്രതീക്ഷയിൽ

കണ്ണിന് പൂർണ്ണമായും കാഴ്ചയില്ല; തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോപോലും അറിയില്ല; കാലിന് സ്വാധീനക്കുറവുള്ളതിനാൽ ടോയ്‌ലറ്റിൽ പോകാൻ രണ്ടു പേരുടെ സഹായം വേണം: തെരുവോരം മുരുകന്റെ സംരക്ഷണയിൽ കഴിയുന്ന ഡേവിഡ് ജീവിക്കുന്നത് ബന്ധുക്കൾ തേടി വരുമെന്ന പ്രതീക്ഷയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കാഴ്ചയിൽ 30 വയസ് എങ്കിലും തോന്നിക്കുമെങ്കിലും കൊച്ചു കുട്ടികളുടെ മനസ്സാണ് ഡേവിഡിന്റേത്. സ്വന്തം പേര് ഡേവിഡ് എന്നതിനും ഇയാൾക്ക് അത്ര ഉറപ്പൊന്നുമില്ല. പേര് ചോദിച്ചാൽ ഡേവിഡെന്നും വിക്കിയെന്നും മാറ്റി പറയും. എന്നാൽ അമ്മയുടെ പേര് അമൃതയെന്നാണ് അവൻ ഉറപ്പിച്ചുപറയുന്നത്. മറ്റുചോദ്യങ്ങൾക്കെല്ലാം ചെറു ചിരി മാത്രമാണ് മറുപടി.കണ്ണുകൾക്ക് പൂർണ്ണമായും കാഴ്ചയില്ലാത്ത ഡേവിന് തനിയെ നടക്കാനും കഴിയില്ല.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും തെരുവോരം മുരുകന് ലഭിച്ച ഡേവിഡ് ഇപ്പോൾ 'തെരുവെളിച്ച'ത്തിന്റെ സംരക്ഷണയിലാണ് ഉള്ളത്. മുഖത്ത് പരിക്കുപറ്റിയ നിലയിൽ മൂന്നുദിവസങ്ങൾക്കുമുമ്പാണ് ഡേവിഡിനെ രണ്ടുപേർ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. രണ്ടുദിവസമായി ആരും അന്വേഷിച്ചുവരാതെയായതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഡേവിഡിന്റെ താത്കാലികച്ചുമതല തെരുവോരം മുരുകനെ ഏൽപ്പിക്കുകയുമായിരുന്നു.

മുഖത്തെ മുറിവുകളെപ്പറ്റിയുള്ള ചോദ്യത്തിന് അവിടെ കൈകൾകൊണ്ട് തടവുകയല്ലാതെ ഉത്തരമില്ല. പീളകെട്ടുന്ന ഇടത്തേ കണ്ണ് കൈകൾകൊണ്ട് ഇടയ്ക്കിടയ്ക്ക് വലിച്ചുതുറക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ബന്ധുക്കൾ തന്നെ അന്വേഷിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്, കാക്കനാട് 'തെരുവുവെളിച്ച'ത്തിൽ ഡേവിഡുള്ളത്. കണ്ണിന് പൂർണമായും കാഴ്ചനഷ്ടപ്പെട്ട ഡേവിഡിന് പ്രാഥമികകാര്യങ്ങൾപോലും ചെയ്യാൻകഴിയില്ലെന്ന് തെരുവോരം മുരുകൻ പറയുന്നു. തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോപോലും അറിയില്ല.

കാലിന് സ്വാധീനക്കുറവുള്ളതുകൊണ്ട് ടോയ്ലെറ്റിൽ കൊണ്ടുപോകാൻ രണ്ടുപേരുടെയെങ്കിലും സഹായം വേണ്ടിവരും. കാഴ്ചയിൽ മുപ്പതുവയസ്സ് തോന്നിപ്പിക്കുമെങ്കിലും ചെറിയ കുട്ടികളെപ്പോലെയാണ് പെരുമാറ്റം. കട്ടിലിൽ കിടക്കാൻ മടി. എണീറ്റുനടക്കാൻ ശ്രമിച്ചാൽ വീഴാൻപോകും. എല്ലാസമയത്തും ഒരാളുടെ പ്രത്യേക പരിചരണം ആവശ്യമാണ്. കൃത്യമായ കൗൺസലിങ്ങും നൽകണം. തെരുവുവെളിച്ചത്തിൽ അതിനുള്ള സൗകര്യങ്ങളില്ല അതിനാൽ അത്തരത്തിലൊരു സ്ഥലംകണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP