Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രാ വിലക്ക്; തമിഴ്‌നാട്ടിലെ വരനും കർണാടകത്തിലെ വധുവും അതിർത്തിയിലെത്തി വിവാഹിതരായി സ്വന്തം വീടുകളിലേക്ക് മടങ്ങി

യാത്രാ വിലക്ക്; തമിഴ്‌നാട്ടിലെ വരനും കർണാടകത്തിലെ വധുവും അതിർത്തിയിലെത്തി വിവാഹിതരായി സ്വന്തം വീടുകളിലേക്ക് മടങ്ങി

സ്വന്തം ലേഖകൻ

മൈസൂരു: ലോക്ഡൗണിന്റെ യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ തമിഴ്‌നാട്ടിലെ വരനും കർണാടകത്തിലെ വധുവും അതിർത്തിയിലെത്തി വിവാഹിതരായി. മാതാപിതാക്കൾക്കൊപ്പം സംസ്ഥാന അതിർത്തിയിലെത്തിയ വധൂവരന്മാർ അതിർത്തി ചെക്പോസ്റ്റിനടുത്തെത്തി വിവാഹിതരാകുകയായിരുന്നു. വിവാഹത്തിന് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ സാക്ഷികളായി. തുടർന്ന് ഇരുവരും അവരവരുടെ വീടുകളിലേക്കുതന്നെ മടങ്ങി.

തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി സതീഷ്‌കുമാറും കുടക് സ്വദേശി യശസ്മിതയും തമ്മിലുള്ള വിവാഹമാണ് കർണാടക-തമിഴ്‌നാട് അതിർത്തിയായ പുഞ്ചാനൂരിൽ നടന്നത്. റോഡരികിലെ ഒരു ക്ഷേത്രത്തിനുമുമ്പിലെത്തി താലി ചാർത്തുകയായിരുന്നു. മെയ്‌ 21-ന് രാവിലെ കുടകിലെ വധൂഗൃഹത്തിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. പക്ഷേ, ലോക്ഡൗൺനിയന്ത്രണമുള്ളതിനാൽ വരനും വീട്ടുകാർക്കും കർണാടകത്തിലേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല.

പക്ഷേ, നിശ്ചയിച്ച സമയത്തുതന്നെ വിവാഹം നടത്താൻ ഇരുവീട്ടുകാരും നിശ്ചയിച്ചു. വരനും സംഘവും മേട്ടുപ്പാളയത്തുനിന്ന് അതിർത്തിവരെയെത്തി. വധുവും കുടുംബാംഗങ്ങളും കുടകിൽനിന്നുമെത്തി. ചെക്പോസ്റ്റിനടുത്തുള്ള ഒരു ഗണപതിക്ഷേത്രത്തിനുമുമ്പിൽ വിവാഹിതരാകുകയുംചെയ്തു. ഇരുവരുടെയും രക്ഷിതാക്കൾ മുഖാവരണമണിഞ്ഞ് സാമൂഹികാകലം പാലിച്ച് ഒപ്പംനിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP