Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളർത്തുപൂച്ചയെ തൂക്കിക്കൊന്ന് ടിക് ടോക്ക്; തമിഴ്‌നാട്ടിൽ യുവാവ് അറസ്റ്റിൽ

വളർത്തുപൂച്ചയെ തൂക്കിക്കൊന്ന് ടിക് ടോക്ക്; തമിഴ്‌നാട്ടിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചെന്നൈ: വളർത്തുപൂച്ചയെ തൂക്കിക്കൊന്ന് ടിക് ടോക്ക ചെ്ത യുവാവ് തമിഴ്‌നാട്ടിൽ അറസ്റ്റിലായി. തിരുനെൽവേലിക്കടുത്ത് സത്യപുരത്ത് താമസിക്കുന്ന തങ്കരാജാണ് (18) പിടിയിലായത്.

ടിക് ടോക്കിൽ കൂടുതൽ ലൈക്ക് നേടാനായാണ് ഇയാൾ വളർത്ത് പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വീടിന്റെ ഉത്തരത്തിൽ കയർകെട്ടി അതിൽ കുരുക്കിട്ടാണ് ഇയാൾ പൂച്ചയെ തൂക്കിക്കൊന്നത്. ചത്തപൂച്ചയെ ചിത്രീകരിച്ച് അതിന് തമാശ രംഗത്തിന്റെ പശ്ചാത്തല ശബ്ദവും നൽകിയിരുന്നു.

ഈ വീഡിയോ വൈറലായതോടെ നടപടിയാവശ്യപ്പെട്ട് മൃഗസ്‌നേഹികൾ രംഗത്തെത്തി. പ്രദേശവാസിയായ സന്നദ്ധപ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത പഴവൂർ പൊലീസ് തങ്കരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ടിക് ടോക് ചിത്രീകരിച്ച ആറംഗസംഘത്തെ കഴിഞ്ഞമാസം തിരുച്ചിറപ്പള്ളിയിൽ അറസ്റ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP