Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ന്യുയോർക്കിലെ 89 ശതമാനം വാടകക്കാരും വാടക മുടക്കി; പ്രതിസന്ധി മറികടക്കാൻ വർക്ക് ഫ്രം ഹോം പതിവാക്കുന്നതോടെ ഓഫീസുകൾ ഒഴിയും; ഒഴിഞ്ഞ അപ്പാർട്ട്മെന്റുകൾ 70 ശതമാനം വരെ വാടക കുറച്ചിട്ടും ആർക്കും വേണ്ട; കൊറോണയിൽ കുടുങ്ങിപ്പോയ ന്യുയോർക്ക് നഗരം പ്രേത നഗരമാകുന്നത് ഇങ്ങനെ

ന്യുയോർക്കിലെ 89 ശതമാനം വാടകക്കാരും വാടക മുടക്കി; പ്രതിസന്ധി മറികടക്കാൻ വർക്ക് ഫ്രം ഹോം പതിവാക്കുന്നതോടെ ഓഫീസുകൾ ഒഴിയും; ഒഴിഞ്ഞ അപ്പാർട്ട്മെന്റുകൾ 70 ശതമാനം വരെ വാടക കുറച്ചിട്ടും ആർക്കും വേണ്ട; കൊറോണയിൽ കുടുങ്ങിപ്പോയ ന്യുയോർക്ക് നഗരം പ്രേത നഗരമാകുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

മ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളേയും വിപരീതമായി ബാധിച്ചിട്ടുണ്ട് കൊറോണാ വ്യാപനവും അതിനെ തുടര്ന്നുള്ള ലോക്ക്ഡൗണും. റിയൽ എസ്റ്റേറ്റ് മേഖലയും ഇതിൽ നിന്നും വിഭിന്നമല്ല. നിലവിലുള്ള ലോക്ക്ഡൗൺ എന്ന് പിൻവലിക്കുമെന്നറിയാതെ നീണ്ടുപോകുമ്പോൾ ഈ മേഖല തകർച്ചയുടെ നെല്ലിപ്പലക കാണുകയാണ്. ന്യുയോർക്കിൽ ഒരു പ്രമുഖനായ കെട്ടിട ഉടമ പറയുന്നത് 80 ശതമാനം വാടകക്കാരും ഏപ്രിൽ, മെയ്‌ മാസങ്ങളിലെ വാടക നൽകിയിട്ടില്ല എന്നാണ്. സാമ്പത്തിക ഭദ്രതയുള്ള കമ്പനികൾ പോലും ലീസ് കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയിൽ എത്ര കമ്പനികൾ ഓഫീസുകളിൽ പ്രവർത്തിക്കും എന്ന കാര്യവും അനിശ്ചിതത്വത്തിൽ തുടരുന്നു.

പലരും ലീസ് കരാറുകൾ ലംഘിച്ചും, കാലാവധി തീർന്നവ പുതുക്കാതെയുംവിലകൂടിയ അപ്പാർട്ട്മെന്റുകൾ ഉപേക്ഷിച്ച് പോവുകയാണ്. പ്രതിസന്ധി തീരുന്നതുവരെ കൂടുതൽ സുരക്ഷിതമായ നഗരപ്രാന്തങ്ങളിലേക്കാണവർ മാറുന്നത്. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ജൂലായ് 1 ന് കെട്ടിട നികുതി നൽകാൻ എത്ര കെട്ടിട ഉടമകൾക്കാവുമെന്ന കാര്യം കാത്തിരുന്ന് കാണണം എന്നാണിവർ പറയുന്നത്. ഇത് നഗരത്തിന്റെ വരുമാനത്തിൽ കാര്യമായ കുറവുണ്ടാക്കും, അതുപോലെ സംസ്ഥാനത്തിന്റെ വരുമാനത്തിലും.

കമ്മേഴ്സ്യൽ, റെസിഡൻഷ്യൽ സ്വത്തുക്കളുടെ വില്പനയിലൂടെ മാർച്ച് മാസം 217.5 മില്ല്യൺ ഡോളർ നികുതിയായി ലഭിച്ച സ്ഥാനത്ത് ഏപ്രിലിൽ ഇത് വെറും 78.5 മില്ല്യൺ ഡോളർ മാത്രമായിരുന്നു. ഈ നികുതി വരുമാനത്തിൽ നിന്നാണ് നഗരത്തിലെ അത്യാവശ്യ സേവനങ്ങളായ റോഡ് അറ്റകുറ്റപ്പണികൾ, മലിനജല നിവാരണ സിസ്റ്റം, പൊലീസ്, അഗ്‌നിശമന സേന തുടങ്ങിയവക്കുള്ള ചെലവുകൾ കണ്ടെത്തുന്നത്. അതായത്, നികുതിയിലുള്ള കുറവ് മൊത്തം നഗരജീവിതത്തേയും വിപരീതമായി ബാധിക്കുമെന്നർത്ഥം.

ഇനി ഒരു മാസം കൂടി വാടക വാങ്ങാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മിക്ക കെട്ടിടയുടമകളും പറയുന്നത്. ചെറിയ വരുമാനമുള്ള വാടകക്കാർക്ക് എന്തെങ്കിലും സഹായ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ ചെറുകിട കെട്ടിട ഉടമകൾ സമ്മർദ്ദത്തിലാകുമെന്നാണ് അവർ പറയുന്നത്. ഗാർഹിക മേഖലയിൽ ഇപ്പോൾ തന്നെ വാടകയിൽ 70 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്.എന്നിട്ടും വാടകക്ക് എടുക്കാൻ ആവശ്യക്കാരില്ലെന്നാണ് കെട്ടിട ഉടമകളുടെ പരാതി.

ലോക്ക്ഡൗൺ മൂലം താത്ക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ കെട്ടിടമൊഴിഞ്ഞുപോയ എത്രകമ്പനികൾ തിരികെ വരും എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുന്നു. ഈയടുത്ത് നടന്ന ഒരു സർവ്വേയിൽ ആമസോൺ, മൈക്രോസോഫ്റ്റ്, ഊപർ, ഫേസ്‌ബുക്ക് തുടങ്ങിയ വൻകിട കമ്പനികളിലെ ജീവനക്കാരിൽ 35.67% പറഞ്ഞത് അവർ ന്യുയോർക്കിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നില്ല എന്നാണ്. പതിനാല് ശതമാനം പേർ ഓഫീസുകളിലേക്ക് തിരികേ പോകുന്നേയില്ല എന്ന് തീരുമാനിച്ചപ്പോൾ 39% പേർ പറഞ്ഞത് ആഴ്‌ച്ചയിൽ ഒന്നോ രണ്ടോ ദിവസത്തിലധികം പോകില്ലെന്നാണ്.

ട്വിറ്റർ അവരുടെ ജീവനക്കാർക്ക് ഇനിയുള്ള കാലം മുഴുവൻ വർക്ക് ഫ്രം ഹോമിനുള്ള അനുമതി നൽകിക്കഴിഞ്ഞു. ഫേസ്‌ബുക്കും ഗൂഗിളും പോലുള്ള കമ്പനികളും അതിനുള്ള നടപടികൾ ആരംഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ കമ്പനികൾ വർക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോൾ ഓഫീസുകളുടെ പ്രസക്തി തന്നെ ഇല്ലാതെയാകും. സ്ഥാപനങ്ങൾക്ക് അവരുടെ ചെലവ് കുറയ്ക്കാനും ജീവനക്കാർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നതിനാൽ ഈ സംവിധാനം അതിവേഗം ജനപ്രീതി നേടുമെന്നതിൽ സംശയമില്ല. ഇത് കെട്ടിടങ്ങൾക്ക് ആവശ്യക്കാരെ ഇല്ലാതെയാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP