Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശുദ്ധമായ വായുവിനും വെള്ളത്തിനും മണ്ണിനും വേണ്ടി തെരുവിലിറങ്ങിയതിന്റെ പേരിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചത് 14 പേർ; ഇനിയും ഇരകൾക്ക് നീതി കിട്ടാതെ തൂത്തുക്കുടി വെടിവയ്പിന്റെ രണ്ടാം വാർഷികം

ശുദ്ധമായ വായുവിനും വെള്ളത്തിനും മണ്ണിനും വേണ്ടി തെരുവിലിറങ്ങിയതിന്റെ പേരിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചത് 14 പേർ; ഇനിയും ഇരകൾക്ക് നീതി കിട്ടാതെ തൂത്തുക്കുടി വെടിവയ്പിന്റെ രണ്ടാം വാർഷികം

മറുനാടൻ മലയാളി ബ്യൂറോ

തൂത്തുക്കുടി: രണ്ട് വർഷം പൂർത്തിയാകുമ്പോഴും 14 പേർ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവയ്പിന്റെ ഇരകൾക്ക് നീതി ലഭിക്കുന്നില്ല. ശുദ്ധമായ വായുവിനും വെള്ളത്തിനും മണ്ണിനും വേണ്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനു നേരെ പ്രകോപനമില്ലാതെ പൊലീസിന്റെ തോക്കുകളിൽ നിന്ന് തീ തുപ്പിയിട്ട് രണ്ടുവർഷം. നീറുന്ന ഓർമകളുമായി അവർ ഒരിക്കൽകൂടി സമരപന്തലിൽ ഒത്തുകൂടി, പൂക്കളർപ്പിച്ചു. വൈകുന്ന നീതി നിഷേധമായി കണ്ടു ലോക്ഡൗൺ നിബന്ധനകൾക്കുള്ളിൽ നിന്ന് നിശ്ബദമായി പ്രതിഷേധിച്ചു. സംഭവം അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീഷൻ കമ്മിഷൻ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

പൊലീസ് വെടിവയ്പിനെ കുറിച്ചു അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പില്ല. 2018 മെയ്‌ 22ന് വൈകിട്ടാണ് സ്റ്റെർലൈറ്റിന്റെ ചെമ്പ് സംസ്കരണ ഫാക്ടറിയിലെ മലിനീകരണത്തിനെതിരെ സമരം നടത്തിയവർക്കു നേരെ വെടിവയ്പുണ്ടായത്.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013ൽ പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദ്ദേശിച്ചെങ്കിലും വേദാന്ത സുപ്രീം കോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു. തുടർന്ന് സ്റ്റെർലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങൾക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങൾ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലായിരുന്നു 14 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്‌പ്പ്.
വാർഷികം കണക്കിലെടുത്ത് തൂത്തുക്കുടിയിൽ നിരോധനാജ്ഞയാണ്.

സാക്ഷികളുടെ വിസ്താരം തീരാത്തതാണു കാരണമാണ് കമ്മീഷൻ റിപ്പോർട്ട് വൈകുന്നത്. നാനൂറിലധികമുള്ള സാക്ഷികളിൽ മുൻ തൂത്തുക്കുടി കലക്ടർ, ഐജി, ഡിഐജി, എസ്‌പി, നടൻ രജനീകാന്ത് തുടങ്ങിയ പ്രമുഖരെയാണ് ഇനി വിസ്തരിക്കേണ്ടത്. ലോക്ഡൗണിൽ സിറ്റിങ് മുടങ്ങിയിരിക്കുകയാണ്. ജൂലൈയിൽ സിറ്റിങ് പുനരാരംഭിച്ചാൽ തന്നെ എപ്പോൾ തീർക്കാനാവുമെന്ന് ഏകാംഗ കമ്മീഷന് ഉറപ്പില്ല. ഫെബ്രുവരിയിൽ നേരിട്ടു ഹാജരാകാൻ നോട്ടിസ് നൽകിയിട്ടും കൂട്ടാക്കാതിരുന്ന രജനികാന്തിനെ സിറ്റിങ് പുനരാരംഭിച്ച ഉടനെ വിളിച്ചുവരുത്തുമെന്നാണ് സൂചന.

പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്‌പ്പിനെ വിമർശിച്ച് രജനീകാന്ത് രംഗത്ത് വന്നിരുന്നു. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്തം സർക്കാരിന്നാണെന്നായിരുന്നു രജനി പറഞ്ഞത്. ഒപ്പം തൂത്തുക്കുടിയിൽ പൊലീസ് വെടിവെപ്പുണ്ടാകാൻ കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP