Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ച്; ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഫൈസ്റ്റാർ വീട് ഹാഷ്ടാഗ് ചാലഞ്ചിന്റെ തീയതി മെയ് 30 വരെ നീട്ടി; മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ

ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ച്; ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഫൈസ്റ്റാർ വീട് ഹാഷ്ടാഗ് ചാലഞ്ചിന്റെ തീയതി മെയ് 30 വരെ നീട്ടി; മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ

സിന്ധു പ്രഭാകരൻ

കോവിഡ് പശ്ചാത്തലത്തിൽ മറ്റ് പകർച്ചവ്യാധികൾ കൂടി പടർന്നു പിടിക്കാതിരിക്കാൻ ഹരിതകേരളം മിഷൻ 'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ച്' സംഘടിപ്പിക്കുന്നു. മഴക്കാലം കൂടി വരുന്നതോടെ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പലതരം അസുഖങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ പകർച്ചവ്യാധികൾ സ്വന്തം വീട്ടിൽ നിന്നും പടരുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തുന്നതിനാണ് ഈ ചാലഞ്ച് സംഘടിപ്പിക്കുന്നത്. വീട് മാലിന്യമുക്തമാക്കുകയും ഹരിതകേരളം മിഷൻ നിർദ്ദേശിക്കുന്ന തരത്തിൽ മാർക്ക് നൽകുകയും ചെയ്ത് #MyHomeCleanHome എന്ന ഹാഷ് ടാഗോടുകൂടി സ്വന്തം ഫേസ്‌ബുക്ക് പേജിൽ പങ്കുവയ്ക്കാം. ഏറ്റവും മികവു പുലർത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഹരിതകേരളം മിഷൻ സമ്മാനങ്ങളും നൽകുന്നു.

ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളിൽ മാലിന്യസംസ്കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങൾ ഹരിതകേരളം മിഷൻ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം, അജൈവമാലിന്യം, മലിനജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയാണ് വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തിൽ അഞ്ച് സ്റ്റാറുകൾ വരെ ലഭിക്കും. മെയ്‌ 30 വരെയാണ് ചലഞ്ചിൽ പങ്കെടുക്കാൻ കഴിയുക. നിങ്ങളുടെ വീട്ടിലെ മാലിന്യ സംസ്കരണ പദ്ധതികൾ മെച്ചപ്പെടുത്തി ലഭിക്കുന്ന സ്കോർ ഹരിതകേരളം മിഷനെ അറിയിക്കാം. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിക്കുന്നത്. വീട്ടിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ, തരംതിരിക്കുന്ന രീതികൾ എന്നിവയുമായി ബന്ധപ്പെട്ട ഫോട്ടോകൾ, സെൽഫികൾ തുടങ്ങിയവയും ഹാഷ്ടാഗോടു കൂടി സ്വന്തം ഫേസ്‌ബുക്ക് പേജിൽ പങ്കു വയ്ക്കാം.

ലോക്ക്ഡൗൺ കാലത്ത് മലയാളികൾ ഏറെ താൽപര്യത്തോടെ കൃഷിയിലേക്ക് തിരിച്ചു പോയി. അതിനോടൊപ്പം തന്നെ വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന പാഴ് വസ്തുക്കൾ പുനരുപയോഗിക്കുന്നതിനോ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനോ കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതുകൊതുക്, എലി പോലുള്ളവ പെരുകാതിരിക്കാൻ സഹായിക്കും. ഈ മഹാമാരിയുടെ കാലത്ത് ഇനിയും പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ഇത്തരത്തിലുള്ള പ്രവൃത്തികൾ അത്യാവശ്യമാണ്. അതിനായി ഒത്തൊരുമയോടെ മുന്നോട്ടു പോകാം, ഹരിതകേരളം മിഷനുമായി കൈകോർക്കാം. സ്വന്തം വീട് ഫൈസ്റ്റാർ വീടാക്കി മാറ്റാം, ഒരു മഹാമാരിക്കു മുന്നിലും തോൽക്കാതെ കേരളത്തിന് തല ഉയർത്തി നിൽക്കാം.

വൃത്തിയുള്ള വീടിന് മാർക്ക് നൽകാൻ ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ ഇനി പറയും പ്രകാരമാണ്.

ജൈവമാലിന്യം
1)ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന ജൈവമാലിന്യം :
വളക്കുഴി - 20 മാർക്ക്‌

2)കാർഷിക വിളകളുടെ മാലിന്യങ്ങളും, മൃഗങ്ങളുടെ വിസർജ്യവും :
വളമായി ഉപയോഗിക്കുന്നു - 15 മാർക്ക്‌

അജൈവ മാലിന്യം
1)പായ്ക്കിങ് മെറ്റീരിയൽ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പൊട്ടുന്ന കുപ്പികൾ
ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർക്ക് നൽകി സുരക്ഷിതമായി കയ്യൊഴിയുന്നു. –5 മാർക്ക്‌
2)മെഡിക്കൽ വേസ്റ്റ് :
ഗുളികയുടെ കവറുകൾ, ഇൻസുലിൻ കുത്തിവെയ്‌പ്പ് സൂചികൾ
ഹരിത കർമ്മ സേന പ്രവർത്തന ക്ഷമം അല്ലാത്തതിനാലും ആക്രി ശേഖരിക്കുനവർ ഇവ ശേഖരിക്കാത്തതിനാലും. സുരക്ഷിതമായി തരംതിരിച്ച് സൂക്ഷിക്കുന്നു
 3 മാർക്ക്‌
3)സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും, ലോഷൻ, ഷാംപൂ മുതലായ മാലിന്യങ്ങൾ :
ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർക്ക് നൽകി സുരക്ഷിതമായി കയ്യൊഴിയുന്നു. -5 മാർക്ക്‌.
4)ഇ -വേസ്റ്റ് :
ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർക്ക് നൽകി സുരക്ഷിതമായി കയ്യൊഴിയുന്നു. -5 മാർക്ക്‌
5) ഉപയോഗിക്കാത്ത വസ്ത്രങ്ങൾ :
പുനരുപയോഗപ്രദമായവ പുനരുയോ ഗിക്കുന്നു. -3 മാർക്ക്‌
6)പേപ്പർ:
ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്നവർക്ക് നൽകി സുരക്ഷിതമായി കയ്യൊഴിയുന്നു. -5 മാർക്ക്‌
7)കുപ്പി /കുപ്പിച്ചില്ല് :
ഹരിത കർമ്മ സേന പ്രവർത്തനക്ഷമം അല്ലാത്തതിനാൽ ആക്രി ശേഖരിക്കുനവർ ഇവ ശേഖരിക്കാത്തതിനാലും സുരക്ഷിതമായി തരംതിരിച്ച് സൂക്ഷിക്കുന്നു. -3 മാർക്ക്‌
8)ഉപയോഗശൂന്യമായ ചെരുപ്പുകൾ /ബാഗ് :
പുനർ ഉപയോഗപ്രദമായവ പുനരുയോ ഗിക്കുന്നു, മറ്റുള്ളവ അറ്റകുറ്റപണികൾ ചെയ്ത് ഉപയോഗിക്കുന്നു. - 5 മാർക്ക്‌

* മലിന ജലം:
അടുക്കള, വാഷ്‌ബേസിൻ ഇവയിലെ മലിന ജലം
സോക്ക്പിറ്റിലേക്കും, വീട്ടിലെ കൃഷിയിടത്തിലെക്കുമായി ഉപയോഗിക്കുന്നു. -8
മാർക്ക്‌

*അജൈവ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ :
"പുനരുപയോഗ  സാധ്യമായ സഞ്ചികൾ ഉപയോഗിക്കുന്നു. -5 മാർക്ക്‌"

"ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിന് സ്റ്റീൽ പാത്രവും, സ്റ്റീൽ കുപ്പിയും ഉപയോഗിക്കുന്നു. മാർക്ക്‌ -5"

"ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നീ തകരാറാകുന്നവ അറ്റകുറ്റപണികൾ ചെയ്ത് ഉപയോഗിക്കുന്നു.മാർക്ക്‌ -5

കൂടുതൽ വിശദാംശങ്ങൾ ഈ ലിങ്കിലൂടെ ലഭിക്കും.
https://www.facebook.com/1137457776301273/posts/2882501668463533/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP