Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയ്ഡഡ് കോളജിലെ ​ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് കർശന വ്യവസ്ഥകൾ; കഴിഞ്ഞ അധ്യയനവർഷം താത്കാലിക അദ്ധ്യാപകരായിരുന്ന പലർക്കും അവസരമില്ല

എയ്ഡഡ് കോളജിലെ ​ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് കർശന വ്യവസ്ഥകൾ; കഴിഞ്ഞ അധ്യയനവർഷം താത്കാലിക അദ്ധ്യാപകരായിരുന്ന പലർക്കും അവസരമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിരുദാനന്തര ബിരുദതല അദ്ധ്യാപനത്തിനുള്ള വെയ്റ്റേജ് നിർത്തലാക്കിയതിനെത്തുടർന്ന് എയ്ഡഡ് കലാലയങ്ങളിലെ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് കൂടുതൽ വ്യവസ്ഥകൾ പുറപ്പെടുവിച്ചു. കഴിഞ്ഞ അധ്യയനവർഷം താത്കാലിക അദ്ധ്യാപകരായിരുന്ന പലർക്കും ഇതോടെ തൊഴിൽ നഷ്ടമാകും. 2700-ലധികം അദ്ധ്യാപകതസ്തികകൾ ഇല്ലാതായേക്കുമെന്നാണ് സൂചന.

നിലവിലുള്ള അദ്ധ്യാപകർക്കെല്ലാം 16 മണിക്കൂർ വീതിച്ചുകഴിഞ്ഞ് അദ്ധ്യാപനസമയം ബാക്കിയുണ്ടെങ്കിലേ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാവൂ എന്നാണ് പുതിയ വ്യവസ്ഥ. പി.ജി.യുടെ ഒരുമണിക്കൂർ ഒന്നരമണിക്കൂറായി കണക്കാക്കിയാണ് നിയമനം നടത്തിയിരുന്നത്. പല പഠനവകപ്പുകളിലെയും ജൂനിയർ അദ്ധ്യാപകർ അധികമായ സ്ഥിതിയാണ്. ഇവരെയും 16 മണിക്കൂർ അദ്ധ്യാപനത്തിന് നിയോഗിച്ചശേഷവും സമയം അധികം വരുന്നെങ്കിലേ ഗസ്റ്റ് അദ്ധ്യാപകരെ പരിഗണിക്കാവൂ. അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യതയുള്ളവരെ തഴഞ്ഞിട്ട് ഇല്ലാത്തവർക്ക് മുൻഗണന നൽകരുത് എന്നും നിർദ്ദേശമുണ്ട്.

അഭിമുഖത്തിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർഥികളെയും ഉൾപ്പെടുത്തിയുള്ള സ്‌കോർഷീറ്റ് ചേർത്തുവേണം നിർദ്ദേശങ്ങൾ അംഗീകാരത്തിന് സമർപ്പിക്കാൻ. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ പാനലിൽ ഉൾപ്പെട്ടവരെ മാത്രമേ നിയമിക്കാവൂയെന്ന നിബന്ധനയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇളവ് നൽകി. ഇക്കാര്യം മുൻകൂട്ടി അറിയിക്കണം. ​ഗസ്റ്റ് അദ്ധ്യാപകൻ ജോലിക്ക് ചേരുന്നദിവസം 200 രൂപ മുദ്രപ്പത്രത്തിൽ കരാറൊപ്പിട്ട് നൽകണം. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയില്ലാത്തവർ പിന്നീട് അതുനേടിയാൽ പുതിയ കരാർ വേണമെന്നും നിർദ്ദേശമുണ്ട്.

റാങ്ക് പട്ടികയിൽ മുന്നിലുള്ളവർ ചേരുന്നില്ലെങ്കിൽ വിവരം രേഖാമൂലം വാങ്ങണം. ​ഗസ്റ്റ് അദ്ധ്യാപകരെ മറ്റുജോലിക്ക് നിയോഗിക്കുന്നുണ്ടെങ്കിൽ ആ വിവരം ഡി.ഡി. ഓഫീസിൽ അറിയിക്കണം. നിയമനം സംബന്ധിച്ച പ്രചാരം നൽകേണ്ടത് 15 ദിവസം മുമ്പുമാത്രം. നിയമനത്തിന്റെ ആദ്യമാസംതന്നെ വേതനനിർദ്ദേശം ബന്ധപ്പെട്ടവർക്ക് സമർപ്പിക്കണം. ഇവർക്ക് വീഴ്ചയില്ലാതെ ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വീഴ്ച വന്നാൽ പ്രിൻസിപ്പൽ ഉത്തരവാദിയെന്നും വ്യവസ്ഥയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP