Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലേഖനം ക്രിസ്തുമത വിശ്വാസികൾ വിശുദ്ധയായി വണങ്ങുന്ന മറിയത്തെ അവഹേളിക്കുന്ന തരത്തിൽ; മതസ്പർധ ഉളവാക്കുന്ന തരത്തിൽ വാർത്ത നൽകിയ ന്യൂസ് വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ലിബി സെബാസ്റ്റ്യൻ വീണ്ടും വിവാദത്തിൽ

ലേഖനം ക്രിസ്തുമത വിശ്വാസികൾ വിശുദ്ധയായി വണങ്ങുന്ന മറിയത്തെ അവഹേളിക്കുന്ന തരത്തിൽ; മതസ്പർധ ഉളവാക്കുന്ന തരത്തിൽ വാർത്ത നൽകിയ ന്യൂസ് വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ലിബി സെബാസ്റ്റ്യൻ വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മതസ്പർധ ഉളവാക്കുന്ന തരത്തിൽ വാർത്ത നൽകിയ ന്യൂസ് വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, എഡിജിപി (ക്രൈം സൈബർ സെൽ) എന്നിവർ വെബ് പോർട്ടൽ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാർ സ്വദേശി ജോമോൻ ജോസ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് വി. ഷിർസിയുടെ ഉത്തരവ്. ഹർജിക്കാരനു വേണ്ടി അഡ്വ. ജോൺസൺ മനയാനിയാണ് കേസ് വാദിച്ചത്.

പോർട്ടലിന്റെ ചീഫ് എഡിറ്റർ സി.എസ്. ലിബി(ലബി സെബാസ്റ്റ്യൻ) എഴുതി മെയ്‌ 12നു ന്യൂസ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനം മതസ്പർധയും മതനിന്ദയും പ്രചരിപ്പിക്കുന്നതാണെന്നും ക്രിസ്ത്യൻ- മുസ്ലിം മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലേഖനം ക്രിസ്തുമത വിശ്വാസികൾ വിശുദ്ധയായി വണങ്ങുന്ന മറിയത്തെ അവഹേളിക്കുന്ന തരത്തിലാണ്. ന്യൂസ് വെബ് പോർട്ടലിൽ തുടർച്ചയായി മതവികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹർജിയിൽ പറയുന്നു.

രാജ്യത്തെ സമാധാനവും ശാന്തതയും ഇല്ലാതാക്കുകയും മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ തകർക്കുകയും ചെയ്യുന്ന വിധത്തിലാണ് പോർട്ടലിന്റെ പ്രവർത്തനങ്ങളെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. പോർട്ടലിനും എഡിറ്റർക്കുമെതിരേ ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും മതനിന്ദ പ്രചരിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി വേണമെന്നുമായിരുന്നു ഹർജിയിലെ വാദം. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ന്യൂസ് വെബ് പോർട്ടൽ ചീഫ് എഡിറ്റർ, സർക്കാർ എന്നിവരുൾപ്പെടെയുള്ള എതിർ കക്ഷികൾക്കു നോട്ടീസ് അയയ്ക്കുന്നതിനും കോടതി നിർദ്ദേശം നൽകി. ന്യൂസ് പോർട്ടൽ, കംപ്യൂട്ടർ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ടും ലിബി വിവാദത്തിൽ കുടുങ്ങിയിരുന്നു. അന്ന് മാലയിട്ട് ശബരിമലയിൽ പോകാൻ ശ്രമിച്ചത് വലിയ ചർച്ചയായിരുന്നു. അന്നും മതസ്പർദ്ധ ആരോപണത്തിൽ നിയമ നടപടികൾ നേരിടേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP