Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൃഷി ചെയ്താലും ഇല്ലെങ്കിലും വയൽ നികത്താതിരുന്നാൽ പണം ലഭിക്കും; വയൽ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കു റോയൽറ്റി നൽകാൻ 40 കേ‍ാടി രൂപ അനുവദിച്ചു; ഒരു ഹെക്ടറിന് 2000 രൂപ നൽകുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ

കൃഷി ചെയ്താലും ഇല്ലെങ്കിലും വയൽ നികത്താതിരുന്നാൽ പണം ലഭിക്കും; വയൽ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കു റോയൽറ്റി നൽകാൻ 40 കേ‍ാടി രൂപ അനുവദിച്ചു; ഒരു ഹെക്ടറിന് 2000 രൂപ നൽകുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വയലുകൾ സംരക്ഷിക്കുന്നവർക്ക് റോയൽറ്റി നൽകാൻ കൃഷി വകുപ്പ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി ഏഷ്യയിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിക്കായി 40 കേ‍ാടി രൂപ അനുവദിച്ചു. ഇതോടെ ലാഭനഷ്ടം നേ‍ാക്കാതെ വയൽ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കു പാരിതേ‍ാഷികമായി വർഷത്തിൽ നിശ്ചിത തുക റേ‍ായൽറ്റി ലഭിക്കും. കൃഷിചെയ്താലും ഇല്ലെങ്കിലും വയൽ നിലനിർത്തുന്നവർക്കാണ് ഈ സഹായം. കൃഷിഭവൻ അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഹെക്ടർ വയലിന്റെ ഉടമകൾക്കു റേ‍ായൽറ്റി ലഭിക്കും. ഒരു ഹെക്ടറിന് 2000 രൂപ നൽകുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ പറഞ്ഞു. കുറഞ്ഞ സ്ഥലമുള്ളവർക്ക് ആനുപാതികമായ തുക കിട്ടും.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെ. കൃഷ്ണൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ തയാറാക്കിയ കാർഷിക വികസന നയത്തിലാണ് ഈ റേ‍ായൽറ്റി എന്ന നിർദ്ദേശം ആദ്യം അവതരിപ്പിച്ചത്. വയൽ നിലനിർത്തുന്നവർ പരിസ്ഥിതിക്കു നൽകുന്ന സംഭാവന വിലമതിക്കാനാകില്ലെന്നാണു വിലയിലുത്തൽ. കുളങ്ങൾ, തണ്ണീർത്തടങ്ങൾ, ചതുപ്പ്, കണ്ടൽക്കാടുകൾ എന്നിവ സംരക്ഷിക്കുന്നവർക്കും നയത്തിൽ ആനുകൂല്യം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും വയൽകർഷകർക്കാണ് ഇപ്പേ‍ാൾ നടപ്പാക്കുന്നത്. വയൽ പാട്ടത്തിനു കെ‍ാടുത്താലും ഉടമക്ക് പാരിതേ‍ാഷികം ലഭിക്കും. പ്രശസ്തമായ സാലിം അലി ഫൗണ്ടേഷന്റെ വയൽ സംരക്ഷണ റേ‍ായൽറ്റി നിർദ്ദേശം കണക്കിലെടുത്താണ് സർക്കാർ നടപടി. ഹെക്ടറിന് 1000 രൂപ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുകയും ഭൂപരിധിയും ഇപ്പേ‍ാഴാണ് നിശ്ചയിക്കുന്നത്.

ലേ‍ാകപ്രശസ്തമായ നേച്വർ മാഗസിന്റെ പഠനമനുസരിച്ച് ഒരു സെന്റ് വയലിന്റെ പരിസ്ഥിതി മൂല്യം ശരാശരി 39,200 രൂപ. വയൽ നിലനിൽക്കുന്നതിലൂടെ ജലവിതാനം നിലനിർത്തൽ, വേനലിന്റെ ആഘാതം കുറക്കൽ, ജൈവവൈവിധ്യം സംരക്ഷണം, വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തൽ, പ്രളയം തടയൽ തുടങ്ങി 24 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് മൂല്യം നിർണയം പദ്ധതി മാതൃകയാണെങ്കിലും തുക തീരെ കുറവാണെന്നാണ് പരിസ്ഥിതി,സാമ്പത്തിക വിദഗ്ധരുടെ വിലിരുത്തൽ. മെ‍ാത്തം മൂല്യത്തിന്റെ 15 % തുകയെങ്കിലും നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP