Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം ഇന്ന്; സിംഹള സിംഹം നടത്തിയത് അധഃസ്ഥിത-പിന്നാക്ക സമുദായങ്ങൾക്ക് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം ഇന്ന്; സിംഹള സിംഹം നടത്തിയത് അധഃസ്ഥിത-പിന്നാക്ക സമുദായങ്ങൾക്ക് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ഇന്ന് തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം. കൊല്ലം ജില്ലയിലെ മയ്യനാട് തട്ടാന്റെകിഴക്കതിൽ കുഞ്ചേൻ-ചക്കി ദമ്പതികളുടെ മകനായി 1891 മെയ്‌ 23 നാണ് സി കേശവന്റെ ജനനം. സിംഹള സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സി കേശവന്റെ ജീവചരിത്രം കേരളത്തിന്റെ രാഷട്രീയ ചരിത്രത്തിന്റെ ഭാ​ഗമാണ്. അധഃസ്ഥിത-പിന്നാക്ക സമുദായങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ സി.കേശവന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ കൂടി ഫലമായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുസ്മരിച്ചു.

1925ൽ നിയമബിരുദം പൂർത്തിയാക്കി കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മദ്യവർജന പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1935 മെയ്‌ 13നു കോഴഞ്ചേരിയിൽ സി.കേശവൻ നടത്തിയ പ്രസംഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. 2 വർഷത്തെ ജയിൽവാസമാണ് പ്രസംഗത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നത്. ജയിൽ മോചിതനായ ശേഷം 1937 ഒക്ടോബർ 3 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന മലയാള മനോരമ പത്രാധിപർ കെ.സി.മാമ്മൻ മാപ്പിള സി.കേശവനെ വിശേഷിപ്പിച്ചതു ‘ കിരീടം വയ്ക്കാത്ത രാജാവ്’ എന്നായിരുന്നു. 1969 ജൂലൈ 7നു 78 ാമത്തെ വയസ്സിലായിരുന്നു സി.കേശവന്റെ അന്ത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP