Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക് ഡൗൺ മാറുന്ന സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വരുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾക്ക് പ്രത്യേക സ്‌ക്വാഡ്; കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ലോക് ഡൗൺ മാറുന്ന സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വരുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾക്ക് പ്രത്യേക സ്‌ക്വാഡ്; കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഉത്തരവുകൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ലോക് ഡൗൺ മാറുന്ന സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വരുന്നത് തടയേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ, പച്ചക്കറികൾ, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ അമരവിള, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട് ജില്ലയിലെ വാളയാർ, കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനകൾ ഏർപ്പെടുത്തുന്നത്. പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കർശന നടപടി സീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷൻ സാഗർ റാണിയിൽ പഴകിയതും കേടുവന്നതും രാസവസ്തുക്കൾ കലർന്നതുമായ 200-ൽ അധികം മെട്രിക് ടൺ മത്സ്യം നശിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകൾ നിരന്തരം നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ പ്രധാന ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരം പരിശോധനാ സംവിധാനം ആരംഭിക്കുന്നത്.

എല്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ക്ലാർക്കുമാരും ഓഫീസ് അറ്റൻഡർമാരും റൊട്ടേഷൻ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതാണ്. ഓരോ പരിശോധന സ്‌ക്വാഡിനും ഒരു ക്ലാർക്ക്, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ സഹായത്തോടെ ഒരു ഫുഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നൽകും. ഡെപ്യൂട്ടി കമ്മീഷണർമാർ അവരുടെ അധികാര പരിധിയിലുള്ള ജില്ലയിൽ നിന്ന് റൊട്ടേഷൻ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്. വാളയാർ ചെക്ക് പോസ്റ്റിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ജീവനക്കാരെ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ നിയോഗിക്കും.

ഈ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയും സ്ഥാപിക്കും. ഓരോ ചെക്ക് പോസ്റ്റിലും ഒരേ സമയം രണ്ട് പരിശോധനാ ടീമുകളെയാണ് നിയോഗിക്കുന്നത്. ഇവർ റൊട്ടേഷൻ അടിസ്ഥാനത്തിൽ രാത്രിയും പകലുമായി രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയും വൈകുന്നേരം 7 മുതൽ രാവിലെ 7 വരെയും സേവനമനുഷ്ഠിക്കും. ഒരു സ്‌ക്വാഡിനെ 7 ദിവസത്തേക്കാണ് നിയമിക്കുന്നത്. നിയമാനുസൃതമായ ഭക്ഷണ സാമ്പിളുകൾ പതിവായി എടുക്കുകയും മൊബൈൽ ലാബുകൾ ഉപയോഗിച്ച് ദ്രുത പരിശോധന നടത്തുകയും ചെയ്യും. ഓരോ സ്‌ക്വാഡിനും പ്രത്യേക മൊബൈൽ ഫോൺ നൽകുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റിനായി പ്രത്യേകം പ്രത്യേക വാഹനവും അനുവദിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP