Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാസ്ക് ധരിച്ച് മോഷണത്തിനായി കയറിയപ്പോൾ കണ്ടത് സുന്ദരിയായ യുവതിയെ; ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്താനും ശ്രമം; ഒടുവിൽ അക്രമി പൊലീസിന്റെ പിടിയിലായി

മാസ്ക് ധരിച്ച് മോഷണത്തിനായി കയറിയപ്പോൾ കണ്ടത് സുന്ദരിയായ യുവതിയെ; ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്താനും ശ്രമം; ഒടുവിൽ അക്രമി പൊലീസിന്റെ പിടിയിലായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സോനുവാണ് അറസ്റ്റിലായത്. ഡൽഹി ജംഗ്പുരയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിന്റെ ബാൽക്കണിയിൽ മൊബൈലിൽ വീഡിയോ കണ്ടിരുന്ന യുവതിയെയാണ് ഇരുപത്തിമൂന്നുകാരൻ അക്രമിച്ചത്.

മാസ്ക് ധരിച്ചാണ് ഇയാൾ യുവതിയുടെ വീടിനുള്ളിൽ പ്രവേശിച്ചത്. അതിനാൽ യുവതിക്ക് ആളെ മനസ്സിലായില്ല. വീട്ടിൽ അതിക്രമിച്ച് കയറിയ മാസ്ക് ധാരി ഭീഷണിപ്പെടുത്തുകയും വീട്ടിലുള്ള പണവും സ്വർണവും എടിംഎം കാർഡും അതിന്റെ പിൻ നമ്പറും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചതായി യുവതി പൊലീസിന് മൊഴി നൽകി. യുവതി ശബ്ദമുണ്ടാക്കി നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഡൽഹി പൊലീസ് നാല് സംഘമായി തിരഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് സോനു പിടിയിലായത്. മാസ് ധരിച്ചിരുന്നതിനാൽ അക്രമിയെക്കുറിച്ച് കാര്യമായ വിവരങ്ങൾ നൽകാൻ യുവതിക്ക് സാധിച്ചിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണായകമായത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP