Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

ആരാധനാലയങ്ങൾ ഉടൻ തുറക്കണമെന്ന് ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ ആരാധനാലയങ്ങൾ ആരാധനക്കായി ഉടൻ തുറന്നു കൊടുക്കണമെന്ന് സംസ്ഥാനങ്ങളുടെ ഗവർണർമാർക്കു പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉത്തരവ് നൽകി. പള്ളികൾ, സിനഗോഗുകൾ, മോസ്‌ക്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 22 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ആഴ്ച ആവസാനത്തോടെ തന്നെ ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ ഗവർണർമാർ അനുമതി നൽകണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപെട്ട പതിനായിരങ്ങളുടെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ദേശീയ പതാക മൂന്നുദിവസം താഴ്‌ത്തികെട്ടുന്നതിനും പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP