Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടമ നിറവേറ്റാൻ സർക്കാരിനോട് റിസർവ് ബാങ്ക് ആവശ്യപ്പെടണമെന്ന് പി ചിദംബരം; കേന്ദ്ര സർക്കാർ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ പുനർവിചിന്തനം നടത്തണമെന്നും മുൻ ധനമന്ത്രി

കടമ നിറവേറ്റാൻ സർക്കാരിനോട് റിസർവ് ബാങ്ക് ആവശ്യപ്പെടണമെന്ന് പി ചിദംബരം; കേന്ദ്ര സർക്കാർ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ പുനർവിചിന്തനം നടത്തണമെന്നും മുൻ ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇടപെടണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കേന്ദ്ര സർക്കാരിനോട് കടമ നിർവഹിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെടണം. ഒപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ധനപരമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിനോട് വ്യക്തമായി പറയണമെന്നും പി ചിദംബരം ആവശ്യപ്പെട്ടു.

2020-21 വർഷത്തിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് നെഗറ്റീവായി തുടരുമെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നാണ് റിസർവ് ബാങ്കിന്റെ അനുമാനത്തിൽ നിന്നുതന്നെ വ്യക്തമാകുന്നത്. ചിദംബരം പറഞ്ഞു

' ഡിമാൻഡ് തകർന്നുവെന്നും 2020-21 ലെ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് നീങ്ങിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. എന്തു കൊണ്ടാണ് അദ്ദേഹം കൂടുതൽ പണലഭ്യത ആവശ്യപ്പെടുന്നത്‌? നിങ്ങളുടെ കടമ നിറവേറ്റണമെന്നും ധനപരമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം സർക്കാരിനോട് വ്യക്തമായി പറയണം' ചിദംബരം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി നിർമല സീതാരാമനേയും അദ്ദേഹം വിമർശിച്ചു. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ പുനർവിചിന്തനം നടത്തണം. ജിഡിപിയുടെ 10 ശതമാനമെന്ന് സർക്കാർ വിശേഷിപ്പിച്ച ഉത്തേജന പാക്കേജ് ഒരു ശതമാനത്തിലും താഴെയാണെന്നും ചിദംബരം പറഞ്ഞു. ആർബിഐ പ്രസ്താവനക്ക് ശേഷവും പ്രധാനമന്ത്രിയോ നിർമല സീതാരാമനോ ജിഡിപിയുടെ ഒരു ശതാമനത്തിനും താഴെയുള്ള ഉത്തേജ പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP