Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓസ്‌ട്രേലിയയിലെ 75 ടാർഗറ്റ് സ്റ്റോറുകൾ അടച്ചുപൂട്ടും; 92 എണ്ണം കെ-മാർട്ടാക്കി മാറ്റുന്നു; നിരവധി പേർക്ക് ജോലി നഷ്ടപ്പെടുവാൻ സാധ്യത

ഓസ്‌ട്രേലിയയിലെ 75 ടാർഗറ്റ് സ്റ്റോറുകൾ അടച്ചുപൂട്ടും; 92 എണ്ണം കെ-മാർട്ടാക്കി മാറ്റുന്നു; നിരവധി പേർക്ക് ജോലി നഷ്ടപ്പെടുവാൻ സാധ്യത

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ ടാർഗറ്റിന്റെ 167 സ്റ്റോറുകൾ നിർത്തലാക്കാൻ തീരുമാനിച്ചു. ഇതിൽ 75 എണ്ണം അടച്ചുപൂട്ടാനും ബാക്കി 75 എണ്ണം കെ-മാർട്ട് സ്റ്റോറുകളാക്കി മാറ്റാനുമാണ് മാതൃകമ്പനിയായ വെസ്റ്റ്ഫാർമേഴ്‌സിന്റെ തീരുമാനം.

ഓസ്‌ട്രേലിയയിൽ 280ലേറെ ടാർഗറ്റ് സ്റ്റോറുകളാണ് ആകെയുള്ളത്. പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള 10 മുതൽ 25 വരെ ടാർഗറ്റ് സ്റ്റോറുകൾ അടച്ചുപൂട്ടുകയും, 10 മുതൽ 25 വരെ എണ്ണം കെ-മാർട്ടാക്കി മാറ്റുകയുമാണ് ചെയ്യുക.

ഉൾനാടൻ പ്രദേശങ്ങളിലുള്ള 52 ടാർഗറ്റ് കൺട്രി സ്റ്റോറുകളും കെ-മാർട്ടാക്കി മാറ്റും. 50 ടാർഗറ്റ് കൺട്രി സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്യും.

ഇതിലൂടെ എത്ര പേർക്ക് ജോലി നഷ്ടമാകുമെന്ന കാര്യം വെസ്റ്റ്ഫാർമേഴ്‌സ് വ്യക്തമാക്കിയിട്ടില്ല. ടാർഗറ്റ് സപ്പോർട്ട് ഓഫീസിലെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കും എന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP