Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു മനുഷ്യന്റെ ദുരിതം ആഘോഷമാക്കുന്നത് നാണംകെട്ട കാര്യമാണ്; സാധാരണക്കാരന്റെ പട്ടിണിയെ കാല്പനികവൽക്കരിക്കരുത; ഇവാൻകാ ട്രംപിനെതിരെ സോഷ്യൽ മീഡിയ

മറ്റൊരു മനുഷ്യന്റെ ദുരിതം ആഘോഷമാക്കുന്നത് നാണംകെട്ട കാര്യമാണ്; സാധാരണക്കാരന്റെ പട്ടിണിയെ കാല്പനികവൽക്കരിക്കരുത; ഇവാൻകാ ട്രംപിനെതിരെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗണിൽ സ്വന്തം വീട്ടിലേക്ക് എത്താൻ ഏഴ് ദിവസങ്ങളിലായി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ 15കാരിയായ പെൺകുട്ടിയെ പ്രശംസിച്ച് ട്രംപിന്റെ മകൾ ഇവാൻകാ ട്രംപ്. ഇന്ത്യൻ ജനതയുടേയും സൈക്ലിംങ് ഫെഡറേഷന്റെയും സർഗശക്തിയാണ്‌സഹനത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ ഈ സാഹസം എന്നാണ് ഇവാൻക വാർത്ത പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഇതിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയർന്നുവരികയായിരുന്നു.

''ശരിക്കും നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ലേ? ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ഈ കുട്ടിയും കുടുംബവും കടന്നുപോകുന്ന ഏറ്റവും ദുർഘടമായ അനുഭവമാണ് ഇത്. അല്ലാതെ ആ കുട്ടിക്ക് പ്രൊഫഷണൽ സൈക്ലിസ്റ്റ് ആകാനുള്ള ആഗ്രഹം കൊണ്ടല്ല'' എന്നാണ് ഇവാൻകയുടെ ട്വീറ്റിന് താഴെ ഇക്കണോമിസ്റ്റായ രൂപ സുബ്രഹ്മണ്യ കമന്റ് ചെയ്തത്.

മറ്റൊരു മനുഷ്യന്റെ ദുരിതം ആഘോഷമാക്കുന്നത് നാണംകെട്ട കാര്യമാണ്. പക്ഷേ ട്രംപിന്റെ മകളിൽ നിന്ന് ഇതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്', വിനയ് കുമാർ ദൊഗാനിയ എന്ന ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സാധാരണക്കാരന്റെ പട്ടിണിയെ കാല്പനികവൽക്കരിക്കരുത് എന്നായിരുന്നു ഭൂരിപക്ഷം പേരുടേയും പ്രതികരണം.

മറ്റൊരു മനുഷ്യന്റെ ദുരിതം ആഘോഷമാക്കുന്നത് നാണംകെട്ട കാര്യമാണ്. പക്ഷേ ട്രംപിന്റെ മകളിൽ നിന്ന് ഇതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്', വിനയ് കുമാർ ദൊഗാനിയ എന്ന ഉപയോക്താവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

സാധാരണക്കാരന്റെ പട്ടിണിയെ കാല്പനികവൽക്കരിക്കരുത് എന്നായിരുന്നു ഭൂരിപക്ഷം പേരുടേയും പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP