Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണക്കാലത്ത് എന്ത് വിവാഹാഘോഷം; സ്വാതിയും അരുണും ആഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി

കൊറോണക്കാലത്ത് എന്ത് വിവാഹാഘോഷം; സ്വാതിയും അരുണും ആഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി

സ്വന്തം ലേഖകൻ

പാലാ: കൊറോണക്കാലത്തെ വിവാഹത്തിന് എന്ത് ആഘോഷം എന്നു സ്വാതിയും അരുണും ചിന്തിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അമ്പതിനായിരം രൂപ എത്തി. തങ്ങളുടെ വിവാഹത്തിന്റെ ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന് ഇരുവരുടെയും മാതാപിതാക്കൾ പൂർണ്ണമനസ്സോടെ സമ്മതംമൂളി.

ഇതോടെ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി ലളിതമായ വിവാഹം നടന്നു. അമ്പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാൻ മാണി സി കാപ്പൻ എം എൽ എ യെ ഏൽപ്പിച്ചു. വീട്ടിലൊരുക്കിയ വിവാഹപന്തലിൽ വച്ചു തുക കൈമാറിയപ്പോൾ ഇവരുടെ മാതൃകയ്ക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും മനം നിറഞ്ഞ കൈയടി. ലാലിച്ചൻ ജോർജിന്റെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ അരുണും നെച്ചിപ്പുഴൂർ എൻ എസ് എസ് എൽ പി സ്‌കൂളിലെ അദ്ധ്യാപികയായ സ്വാതിയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കൂടി ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

വെള്ളപ്പുര കളപ്പുരയ്ക്കൽ പി എൻ സുഭാഷിന്റേയും ഇന്ദുകുമാരി ബിയുടെയും മകളാണ് സ്വാതി. കിടങ്ങൂർ മഠത്തിൽ മോഹനും ഉഷയുമാണ് അരുണിന്റെ മാതാപിതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP