Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാൾ വേഗതയിലാണെന്ന് മദ്യ ആപ്പിനായുള്ള സർക്കാരിന്റെ ഓട്ടം; ഇത് സർക്കാരിന് ആപ്പാവുമെന്ന കാര്യത്തിൽ സംശയമില്ല; ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് സ്പ്രിങ്‌ളർ പിൻവാങ്ങിയത്; സർക്കാരിന്റെ മദ്യ ആപ്പിനെതിരെ കെ മുരളീധരൻ

കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാൾ വേഗതയിലാണെന്ന് മദ്യ ആപ്പിനായുള്ള സർക്കാരിന്റെ ഓട്ടം; ഇത് സർക്കാരിന് ആപ്പാവുമെന്ന കാര്യത്തിൽ സംശയമില്ല; ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് സ്പ്രിങ്‌ളർ പിൻവാങ്ങിയത്; സർക്കാരിന്റെ മദ്യ ആപ്പിനെതിരെ കെ   മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മദ്യവിൽപ്പന സുതാര്യമാക്കാൻ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സർക്കാർ വികസിപ്പിച്ച ബെവ്‌  ക്യു ആപ്പിനെതിരെ വിമർശിച്ച് കെ. മുരളീധരൻ എംപി. സർക്കാരിന്റെ മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള ഓട്ടം കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാൾ വേഗതയിലാണെന്ന് കെ. മുരളീധരൻ ആരോപിക്കുന്നു. ഇത് സർക്കാരിന് ആപ്പാവുമെന്ന കാര്യത്തിൽ സംശയമില്ല. ബീവറേജസിൽ കൂടി മദ്യം വിൽക്കുന്നതിന് ഒപ്പം ബാറുകളിൽ കൂടിയും മദ്യം വിറ്റാൽ രോഗവ്യാപനത്തിന് ഒപ്പം മദ്യവ്യാപനവും എന്ന അവസ്ഥയുണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു.

ഇത് സർക്കാരിന് ആപ്പാവുമോ എന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്കുള്ളിൽ തന്നെ സംശയമുണ്ട്. പക്ഷെ മുഖ്യമന്ത്രിയെ പേടിച്ച് ആരും മിണ്ടാത്തതാണെന്നും മുരളീധരൻ പറഞ്ഞു.

സ്പ്രിംക്ലറിൽ യു.ഡി.എഫ് ആദ്യ ഘട്ടത്തിൽ തന്നെയെടുത്ത തീരുമാനം കൊണ്ടാണ് സർക്കാരിന് പിൻവാങ്ങേണ്ടി വന്നത്. കമ്പനിയോട് അവരുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ തന്നെ അവർക്ക് മടുത്തിരുന്നു. ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് കമ്പനി പിൻവാങ്ങിയത്. പക്ഷെ കോൺഗ്രസ് അങ്ങനെ വിട്ടുകളയില്ല. സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുമെന്നും മുരളീധരൻ അറിയിച്ചു.

'രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ തിടുക്കത്തിൽ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളി വിടും. പലയിടങ്ങളും പെട്ടെന്ന് കണ്ടൈന്മെന്റ് സോൺ ആവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് പരീക്ഷാ കേന്ദ്രങ്ങൾ പെട്ടെന്ന് മാറ്റേണ്ട അവസ്ഥയുണ്ടാകും. ചിലർക്ക് പരീക്ഷയെഴുതാൻ പറ്റാതാവും. ഇത് കുട്ടികളെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും. കുറച്ച് സമയം കൂടി കഴിഞ്ഞ് പരീക്ഷ നടത്താനുള്ള മാനുഷിക പരിഗണന സർക്കാർ കൈക്കൊള്ളണം', മുരളീധരൻ അഭിപ്രായപ്പെട്ടു.

ആരാധനാലയങ്ങളുടെ പണമെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരമാണ് കഴിഞ്ഞ ദിവസം തിരിവിതാംകൂർ ദേവസ്വമെടുത്ത തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാൽ നിലവിളക്കുകൾ വിൽക്കാൻ പോവുന്നു. ഈയൊരവസ്ഥയുണ്ടാകാതിരിക്കാനാണ് ആരാധനാലയങ്ങളുടെ പണം അവിടത്തെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP