Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെബ് സീരീസിൽ ലൈം​ഗിക അധിക്ഷേപം നടത്തിയെന്ന് ആരോപണം; ബോളിവുഡ് നടി അനുഷ്ക ശർമ്മക്കെതിരെ ഗൂർഖ അസോസിയേഷൻ; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത് ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ

വെബ് സീരീസിൽ ലൈം​ഗിക അധിക്ഷേപം നടത്തിയെന്ന് ആരോപണം; ബോളിവുഡ് നടി അനുഷ്ക ശർമ്മക്കെതിരെ ഗൂർഖ അസോസിയേഷൻ; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത് ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: ലൈം​ഗിക അധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ​ഗൂർഖ അസോസിയേഷൻ. ആമസോൺ പ്രൈമിൽ സ്ക്രീൻ ചെയ്ത അനുഷ്ക ശർമ്മയുടെ പതാൽ ലോക് എന്ന വെബ് ടെലിവിഷൻ സീരീസിന്റെ പേരിലാണ് ​ഗൂർഖകൾ താരത്തിനെതിരെ തിരിഞ്ഞത്. സീരീസിൽ ​ഗൂർഖകൾക്ക് എതിരായി നടത്തിയ പരാമർശത്തിനെതിരെ ‘ഓൾ അരുണാചൽ പ്രദേശ് ​ഗൂർഖ യൂത്ത് അസോസിയേഷൻ’ ആണ് പരാതി നൽകിയത്.

​ഗൂർഖകൾക്കെതിരെ ടെലിവിഷൻ സീരിസിൽ ലൈം​ഗിക അധിക്ഷേപം നടത്തിയെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഈ ആഴ്‌ച്ച ഭാരതീയ ​ഗൂർഖ യുവ പരിസംഘും സംഘടനയുടെ തന്നെ യൂത്ത് വിങ്ങും സീരീസിലെ ഒരു രം​ഗം എടുത്തുമാറ്റണമെന്നും സബ്ടൈറ്റിൽ ഉൾപ്പെടെ നീക്കണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ നടത്തിയിരുന്നു. സീരീസിലെ ഒരു വനിതാ കഥാപാത്രത്തിനെതിരെ വംശീയ പരാമർശം നടത്തുന്നുണ്ടെന്നും അവർ മേഘാലയയിലെ ഖാസി വിഭാ​ഗത്തിൽപ്പെടുന്നവരാണെന്നും പരാതിക്കാർ പറയുന്നു. ‌

ഇത്തരം രം​ഗങ്ങളും സംഭാഷണങ്ങളും വംശീയത സ്വാഭാവികമാക്കി തീർക്കും. ഇതിനു പുറമെ ഒരു പ്രത്യേക വിഭാ​ഗത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനും ഇത് സ​ഹായിക്കുമെന്ന് ​ഭാരതീയ ​​ഗൂർഖ യുവ പരിസംഘിന്റെ പ്രസിഡന്റ് നന്ദ കിരാട്ടി ദേവൻ പറഞ്ഞു. അനുഷ്ക ശർമ്മയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറയുന്നു.

ചലച്ചിത്രതാരം, മോഡൽ എന്നീ നിലകളിൽ പ്രശസ്തയാണ് അനുഷ്‌ക ശർമ്മ. 1988 മെയ് 1ന് ബെംഗുളുരുവിൽ ജനനം. പിതാവ് അജയ്കുമാർ ശർമ ആർമി ഓഫീസറായിരുന്നു. ആർമി സ്‌ക്കൂളിലായിരുന്നു പഠനം. പിന്നീട് അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്ക് താമസം മാറി. അക്കാലത്താണ് അനുഷ്‌ക മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപെടുന്നത്.

2008ൽ ആദിത്യ ചോപ്ര സംവിധാനം ചെയ്ത രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. അനുഷ്‌കയുടെ ആദ്യ ചിത്രമായിരുന്നു അത്. 2010ൽ ബദ്മാഷ് കമ്പനി എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി താരം തിളങ്ങി. ജബ് തക്ക് ഹെ ജാൻ, എൻഎച്ച് 10, സുൽത്താൻ, ബോബൈ എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. 2017ൽ ക്രിക്കറ്റ് താരം വിരാട് കോലിയെ വിവാഹം ചെയ്തു. 2013ൽ ഒരു ഷാംപൂവിന്റെ പരസ്യത്തിൽ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. നാലു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP