Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദ്ധ്യാപിക 12കാരിക്ക് ഫോണിൽ കാട്ടിക്കൊടുത്തത് അശ്ലീല വീഡിയോ; വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ലീലാമണിയെ റിമാന്റ് ചെയ്തു

അദ്ധ്യാപിക 12കാരിക്ക് ഫോണിൽ കാട്ടിക്കൊടുത്തത് അശ്ലീല വീഡിയോ; വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ലീലാമണിയെ റിമാന്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അദ്ധ്യാപിക പന്ത്രണ്ടുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് കൊടുത്തു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ അദ്ധ്യാപികയെ റിമാന്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാർത്ഥിനിയെ മാറ്റി നിർത്തി അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി.

പെൺകുട്ടി വീട്ടുകാരോട് പരാതിപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് കേസായത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ അന്വേഷണത്തിന് ശേഷം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

സ്വകാര്യ സ്‌കൂളിൽ താൽക്കാലിക അദ്ധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയിൽ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP