Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി; അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം; പ്രണയിനിയെ പരിചയപ്പെടുത്തി റാണ ദഗുബട്ടി; ബാഹുബലി താരത്തിന് ഉടൻ വിവാഹം

'മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി; അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം; പ്രണയിനിയെ പരിചയപ്പെടുത്തി റാണ ദഗുബട്ടി; ബാഹുബലി താരത്തിന് ഉടൻ വിവാഹം

മറുനാടൻ ഡെസ്‌ക്‌

ബാഹുബലി താരം താരം റാണ ദഗുബട്ടിക്ക് ഉടൻ വിവാഹം. തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് മിഹികയെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചുവെന്ന് തുറന്ന് പറയുകയാണ് റാണ. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് റാണ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്.

'മിഹീകയെ പരിചയപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി. അവളിൽ എന്തോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നല്ല കാര്യങ്ങളാണെങ്കിൽ ഞാൻ ചോദ്യങ്ങൾ ചോ?ദിക്കാറില്ല. ഒഴുക്കിനൊപ്പം പോവും. അവളായിരുന്നു എനിക്ക് ചേർന്ന പെൺകുട്ടി അതെനിക്ക് വാക്കുകളിലൂടെ പറയാനാവില്ല.

വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു. പിന്നീടാണ് അവൾ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുള്ള ശരിയായ സമയം. റാണ പറയുന്നു

എന്തുകൊണ്ടാണ് സിനിമയ്ക്ക് പുറത്ത്‌നിന്ന് പങ്കാളിയെ കണ്ടെത്തിയത് എന്ന ചോദ്യത്തിനും റാണ മറുപടി നൽകി.

'ഹൈദരാബാദിലാണ് മിഹീക വളർന്നത്. ജൂബിലി ഹിൽസിൽ ഞങ്ങളുടെ വീടിനടുത്താണ് താമസം. എന്റെ കുടുംബവുമായി അവൾക്ക് നല്ല ബന്ധമാണുള്ളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാൾ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു... അത്ര തന്നെ. ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തി'.

ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ് അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറുമായ ബണ്ടി ബ?ജാജിന്റെയും മകളാണ് മിഹീക. ജനിച്ചതും വളർന്നതും ഹൈദരാബാദിലാണ്. മുംബൈയിൽ നിന്ന് ഇന്റീരിയർ ഡിസൈനിൽ ബി?രുദം നേടിയ മിഹീക ഉപരിപഠനം നടത്തിയത് ചെൽസ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടസ് ആൻഡ് സിനൈനിൽ നിന്നാണ്. പഠനത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയ മിഹീക ഇന്റീരിയർ ഡിസൈനിങ്ങിനെക്കുറിച്ച് ലേഖനങ്ങൾ എഴുതാൻ ആരംഭിച്ചു. 2017 ൽ ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി.

ഡിസൈനിങ് കഴിഞ്ഞാൽ കുതിരയോട്ടം പാചകം തുടങ്ങിയവയാണ് മിഹീകയുടെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP