Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്‌നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ല; ചുവന്ന സിഗ്‌നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല; പുതിയ മാനദണ്ഡം പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം

ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്‌നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ല; ചുവന്ന സിഗ്‌നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല; പുതിയ മാനദണ്ഡം പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് അഭ്യന്തര വിമാനയാത്ര ചെയ്യുന്നവർക്ക് പുതിയ മാനദണ്ഡവുമായി കേന്ദ്ര സർക്കാർ. കോവിഡ് ട്രാക്കറായ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്‌നൽ കാണിക്കുന്ന ആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കുന്നത്. ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്താനായി പൊതുജനങ്ങളുമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യസേതുവിൽ സേഫ്/ ഗ്രീൻ സിഗ്‌നൽ കാണിക്കുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല, അതിന്റെ ആവശ്യമില്ല. എന്നാൽ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ചുവന്ന സിഗ്‌നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസർവീസുകളിൽ ഭൂരിഭാഗവും ഓഗസ്ത്/ സെപ്റ്റംബർ മാസത്തോടെ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ആഭ്യന്തര വിമാനയാത്രികർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു. വിമാനയാത്രികരുടെ ക്വാറന്റീൻ സംബന്ധിച്ച് അനാവശ്യ സംഭ്രമം പലസംസ്ഥാനങ്ങൾക്കും ഉണ്ടെന്ന് കഴിഞ്ഞദിവസവും മന്ത്രി സൂചിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP