Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ; ജെസി ടോമി തട്ടിപ്പു നടത്തിയത് മുപ്പതോളം പേരിൽ നിന്നും

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ; ജെസി ടോമി തട്ടിപ്പു നടത്തിയത് മുപ്പതോളം പേരിൽ നിന്നും

സ്വന്തം ലേഖകൻ

കൽപ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മാരപ്പന്മൂല സ്വദേശിനി ജെസി ടോമി (46)യാണ് അറസ്റ്റിലായത്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്താണ് ജെസി സാമ്പത്തിക തട്ടിപ്പു നടത്തിയത്. ഇടുക്കി സ്വദേശിയിൽ നിന്ന് നാല് ലക്ഷം രൂപയും മുള്ളൻകൊല്ലി സ്വദേശിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

കേരളത്തിലുടനീളം മുപ്പതോളം പേരിൽ നിന്ന് ഇവർ സമാന രീതിയിൽ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബത്തേരിയിൽ ഒളിവിൽ താമസിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. അതിനിടെ പ്രതിയെ വെള്ളിയാഴ്ചയാണ് പുല്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ എൻ അജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP