Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെ ഇറച്ചി, മത്സ്യ കടകൾക്ക് പ്രവർത്തിക്കാം; തുണിക്കടകൾ, ബേക്കറി, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ഏഴു മണി വരെ തുറക്കാം; ബന്ധുക്കളെ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താം; പെരുന്നാൾ പ്രമാണിച്ച് സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇങ്ങനെ

നാളെ ഇറച്ചി, മത്സ്യ കടകൾക്ക് പ്രവർത്തിക്കാം; തുണിക്കടകൾ, ബേക്കറി, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ഏഴു മണി വരെ തുറക്കാം; ബന്ധുക്കളെ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താം; പെരുന്നാൾ പ്രമാണിച്ച് സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാളെ റമാദാൻ പ്രമാണിച്ച് സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തുണിക്കടകൾ, ബേക്കറി, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴു വരെയുള്ള സമയത്ത് പ്രവർത്തിക്കാവുന്നതാണ്.ഇറച്ചി, മത്സ്യക്കടകൾക്ക് രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ചകളിൽ പാലിച്ചുവരുന്ന സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.തുടർന്നാണ് എതെല്ലാം മേഖലകളിലാണ് ഇളവുകൾ എന്ന് വ്യക്തമാക്കുന്ന നിർദ്ദേശം സർക്കാർ പുറത്തുവിട്ടത്. ബന്ധുവീടുകൾ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP