Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിക്കിമിലും ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ടു ചെയ്തു; രോഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 25 കാരന്

സിക്കിമിലും ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ടു ചെയ്തു; രോഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ 25 കാരന്

സ്വന്തം ലേഖകൻ

ഗാങ്‌ടോക്ക്: ലോക്ക് ഡൗൺ ഇളവുകൾ നൽകിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഇത് വരെ ഒരു കൊവിഡ് 19 കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന സിക്കിമിൽ ആദ്യത്തെ കേസ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണ സിക്കിമിലെ റാവാംഗ്ലയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

കൊവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഇദ്ദേഹത്തെ നേരത്തെയും ടെസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാമത് നടത്തിയ ടെസ്റ്റിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതേവരെ ഒരൊറ്റ കൊറോണ വൈറസ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലാതിരുന്ന സംസ്ഥാനമാണ് സിക്കിം.

സിക്കിമിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലാബിൽ മെയ് 21ന് സാംപിൾ ടെസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലും ഇയാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കടുത്ത പനി ഉള്ളതിനാലാണ് ഇയാളുടെ സാംപിൾ പരിശോധിച്ചത്. രോഗിയെ കൊവിഡ് രോഗികൾക്ക് മാത്രമായുള്ള ഗാങ്‌ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP