Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും

യുട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും

സ്വന്തം ലേഖകൻ

കാലടി: കോവിഡ് കാലത്ത് യുട്യൂബ് വിഡിയോ നോക്കി ചാരാൻ വാറ്റാൻ ശ്രമിച്ച രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മലയാറ്റൂർ കൊറ്റമം തളിയൻ വീട്ടിൽ ടിൻേറാ ജോസഫ് (32), തളിയൻ വീടിൽ ഷിനോയ് (32) എന്നിവരാണ് പൊലിസ് പിടിയിലായത്. ഇവരിൽനിന്നും 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് കൊറ്റമം പള്ളിക്കടവിൽ പുഴയുടെ സമീപത്തെ കുറ്റിക്കാടിന് സമീപത്തുനിന്നാണ് ഇവർ പൊലീസ് പിടിയിലായത്. യൂട്യൂബിൽ നിന്ന് ചാരായം വാറ്റുന്ന വിഡിയോ ഡൗൺലോഡ് ചെയ്ത ശേഷം ഉപകരണങ്ങൾ തയാറാക്കിയാണ്ചാരായം നിർമ്മിക്കാൻ ഒരുങ്ങിയത്. ഒന്നാം പ്രതിയായ ടിൻേറാ ജോസഫ് നിരവധി കേസിൽ പ്രതിയാണ്. ഇംഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ലോക്ഡൗണിന് മുമ്പ് ലീവിന് വന്നതാണ്.

പെരിയാറിന്റെ തീരത്തുള്ള കുളിക്കടവിന് സമീപത്തെ കുറ്റിക്കാടാണ് പ്രതികൾ വാറ്റാനായി തിരഞ്ഞെടുത്തത്. കുളിക്കടവാകുമ്പോൾ ജനശ്രദ്ധ ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നതെന്നും പ്രതികൾ പറഞ്ഞു. കാലടി സർക്ക്ൾ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ജെയിംസ് മാത്യു, എം.എൻ. സുരേഷ്, എ. എസ്‌ഐ ഷിജു, സി.പി.ഒമാരായ സജിത്ത് കുമാർ, വിത്സൻ, സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP