Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊവിഡ് നിരീക്ഷണത്തിലുള്ള മുസ്ലീങ്ങൾക്ക് ഇഫ്താറൊരുക്കി വൈഷ്ണോദേവി ക്ഷേത്രം; ക്ഷേത്ര ഭാരവാഹികൾ നോമ്പുതുറ വിഭവങ്ങളും അത്താഴവും തയ്യാറാക്കിയത് അഞ്ഞൂറോളം അംഗങ്ങൾക്ക്; ജമ്മുകശ്മീരിൽ നിന്നും മതമൈത്രിയുടെ കാഴ്ച

കൊവിഡ് നിരീക്ഷണത്തിലുള്ള മുസ്ലീങ്ങൾക്ക് ഇഫ്താറൊരുക്കി വൈഷ്ണോദേവി ക്ഷേത്രം; ക്ഷേത്ര ഭാരവാഹികൾ നോമ്പുതുറ വിഭവങ്ങളും അത്താഴവും തയ്യാറാക്കിയത് അഞ്ഞൂറോളം അംഗങ്ങൾക്ക്; ജമ്മുകശ്മീരിൽ നിന്നും മതമൈത്രിയുടെ കാഴ്ച

മറുനാടൻ ഡെസ്‌ക്‌

ശ്രിനഗർ: കൊവിഡ് നിരീക്ഷണത്തിലുള്ള മുസ്ലീങ്ങൾക്ക് ഇഫ്താറൊരുക്കി ജമ്മുകാശ്മീർ കത്രയിലെ വൈഷ്ണോദേവി ക്ഷേത്രം. ആശിർവാദ് ഭവനിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കാണ് ക്ഷേത്ര ഭാരവാഹികൾ നോമ്പുതുറ വിഭവങ്ങളും അത്താഴവും തയ്യാറാക്കി നൽകുന്നത്. അഞ്ഞൂറോളമാളുകളാണ് ഇവിടെ ക്വാറന്റൈനിൽ കഴിയുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് ആശിർവാദ് ഭവൻ ക്വാറന്റൈൻ സെന്ററാക്കി മാറ്റിയത്. റമദാൻ മാസത്തിൽ ആശിർവാദ് ഭവനിലും കത്രയിലെ മറ്റിടങ്ങളിലും ക്വാറന്റൈനിൽ കഴിയുന്ന എല്ലാവർക്കും ഭക്ഷണം നൽകാൻ ശ്രമിക്കുന്നതായി ക്ഷേത്രകമ്മിറ്റി ഭരവാഹി രമേഷ് കുമാർ പറഞ്ഞു. മാർച്ച് 10 മുതർ ഇത് തുടരുന്നു. ക്വാറന്റൈനിൽ കഴിയുന്ന ഭൂരിഭാഗം ആളുകളും റമദാൻ നോമ്പ് അനുഷ്ഠിക്കുന്ന തൊഴിലാളികളാണ്. അതുകൊണ്ടാണ് അവർക്ക് ഇഫ്താറും അത്താഴവും ഒരുക്കാൻ തീരുമാനിച്ചതെന്നും രമേഷ് കുമാർ പറഞ്ഞു.

റമദാൻ മാസം ആരംഭം മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന കാശ്മീരികളെ സർക്കാർ തിരിച്ചെത്തിച്ച് ക്വാറന്റൈനിലാക്കിയിരുന്നു. സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിലും, ഉദയ്പൂരിൽ നിന്ന് ബസിലുമാണ് പലരും കാശ്മീരിലെത്തിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP