Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്ക് പോസ്റ്റ് വഴി നാട്ടിലെത്തിയ യുവാവ് ഹോം ക്വാറന്റെയിൻ നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നു; കോസെടുത്ത പൊലീസ് യുവാവിനെ ഇൻസ്റ്റിറ്റിയൂഷൻ കേന്ദ്രത്തിലേക്ക് മാറ്റി

തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്ക് പോസ്റ്റ് വഴി നാട്ടിലെത്തിയ യുവാവ് ഹോം ക്വാറന്റെയിൻ നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നു; കോസെടുത്ത പൊലീസ് യുവാവിനെ ഇൻസ്റ്റിറ്റിയൂഷൻ കേന്ദ്രത്തിലേക്ക് മാറ്റി

സ്വന്തം ലേഖകൻ

ആലുവ: ക്വാറന്റെയിൻ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ രണ്ടു പേർക്കെതിരെ കേസ് എടുത്തു. കാലടി , കോതമംഗലം സ്റ്റേഷനുകളിലാണ് കേസ്. ശ്രീമൂലനഗരത്ത് താമസിക്കുന്ന യുവാവിനെതിരെയാണ് കാലടിയിൽ കേസ് എടുത്തിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നും കുമളി ചെക്ക് പോസ്റ്റ് വഴി പത്തൊമ്പതിനാണ് ഇയാൾ നാട്ടിൽ എത്തിയത്. ഇയാളോട് അധികൃതർ ഹോം ക്വാറന്റെയിനിൽ കഴിയണമെന്ന് നിർദ്ദേശിച്ചെങ്കിലും അതു പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു.

പൊള്ളാച്ചി സ്വദേശിക്കെതിരെയാണ് കോതമംഗലത്ത് കേസ് എടുത്തിരിക്കുന്നത്. കോതമംഗലത്ത് കട നടത്തുന്ന ഇയാൾ രണ്ട് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ക്വാറന്റൈനിൽ പ്രവേശിക്കാതെ ഇയാൾ പിറ്റേന്ന് തന്നെ കട തുറക്കുകയായിരുന്നു. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്ത ശേഷം ഇവരെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റെയിനിലേക്ക് മാറ്റി. ക്വാറന്റെയിൻ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്
പറഞ്ഞു.

നിരവധി ആളുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്ന സമയമാണ്. ഇവർ നിർബന്ധമായും ക്വാറന്റെയിൻ നിബന്ധനകൾ പാലിക്കണം. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ ഉടൻ വിവരം അറിയിക്കണം. ക്വാറന്റെയിനിൽ കഴിയുന്നവരെ റൂറൽ ജില്ലാ പൊലീസിന്റെ ഹാപ്പി അറ്റ് ഹോം എന്ന ആപ്ലീക്കേഷൻ വഴി നിരീക്ഷിക്കുന്നുണ്ടെന്നും എസ്‌പി. പറഞ്ഞു. റൂറൽ ജില്ലയിൽ ഹോം ക്വാറന്റെയിനിൽ 3588 പേരും, ഇൻസ്റ്റിട്യുഷൻ ക്വാറന്റെയിനിൽ 434 പേരുമാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP