Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറുമാസം സസ്പെൻഷൻ കിട്ടിയപ്പോൾ ആഘോഷിക്കാൻ പോയത് തമിഴ്‌നാട്ടിൽ; കോവിഡ് കൊടുമ്പിരി കൊള്ളുമ്പോൾ ഹോട്ട്സ്പോട്ടുകളിൽ കറങ്ങി നടന്നു; തിരികെ സർവീസിൽ പ്രവേശിച്ചത് ക്വാറന്റീനിൽ പോകാതെ; ഗുരുനാഥൻ മണ്ണിലെ ഫോറസ്റ്ററെ ഭയന്ന് സഹപ്രവർത്തകർ; ഐസൊലേഷനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോയെങ്കിലും പുർത്തിയാക്കാതെ മടങ്ങി എത്തി; പൊലീസ് ഇടപെട്ട് തിരിച്ചയച്ചു

ആറുമാസം സസ്പെൻഷൻ കിട്ടിയപ്പോൾ ആഘോഷിക്കാൻ പോയത് തമിഴ്‌നാട്ടിൽ; കോവിഡ് കൊടുമ്പിരി കൊള്ളുമ്പോൾ ഹോട്ട്സ്പോട്ടുകളിൽ കറങ്ങി നടന്നു; തിരികെ സർവീസിൽ പ്രവേശിച്ചത് ക്വാറന്റീനിൽ പോകാതെ; ഗുരുനാഥൻ മണ്ണിലെ ഫോറസ്റ്ററെ ഭയന്ന് സഹപ്രവർത്തകർ; ഐസൊലേഷനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോയെങ്കിലും പുർത്തിയാക്കാതെ മടങ്ങി എത്തി; പൊലീസ് ഇടപെട്ട് തിരിച്ചയച്ചു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറുമാസത്തെ സസ്പെൻഷൻ കാലയളവ് ആഘോഷമാക്കി, ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് അവിടേക്ക് മടങ്ങി എത്തിയ ഫോറസ്റ്റർ ഗുരുനാഥന്മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. സസ്പെൻഷൻ കാലയളവിൽ തമിഴ്‌നാട്ടിലെ വിവിധ കോവിഡ് ഹോട്സ്പോട്ടുകളിൽ ചുറ്റിക്കറങ്ങിയ ശേഷം ക്വാറന്റീനിൽ പോകാതെയാണ് ഇയാൾ പുതിയ ലാവണത്തിൽ ചുമതലയേറ്റത്. അതും അധികമായി സൃഷ്ടിച്ച തസ്തികയിൽ. ഇവിടെയുള്ള നാലു ഫോറസ്റ്റർമാരുടെ തസ്തികയാണുള്ളത്.

നാലിലും ആളുള്ളപ്പോഴാണ് അഞ്ചാമനായി ഈ നെയ്യാറ്റിൻകര സ്വദേശിയെ കൊണ്ടുവന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അഡ്ജസ്റ്റ്മെന്റിലായിരുന്നു ഇയാൾ എത്തതിയത്. അഞ്ചു ദിവസം ഇയാൾ ഇവിടെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകി ജോലി ചെയ്തു. അതിനിടെയാണ് സസ്പെഷൻഷൻ കാലയളവ് തമിഴ്‌നാട്ടിൽ ആഘോഷിച്ച കഥ പറഞ്ഞത്. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് തലേന്നാണ് അവിടെ നിന്നും മടങ്ങി എത്തിയത് എന്നു കൂടി പറഞ്ഞതോടെ സഹപ്രവർത്തകർ ഭീതിയിലായി.

മെയ്‌ 11 നാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ഇയാൾക്ക് രോഗബാധ ഉണ്ടോ എന്ന് പരിശോധിക്കാൻ നടപടി ഉണ്ടാകണമെന്ന് സഹപ്രവർത്തകർ റേഞ്ച് ഓഫീസർ വേണുകുമാറിനോട് ആവശ്യപ്പെട്ട. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 ന് ഇയാളെ സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടു പോയി.അവിടെ നിന്ന് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ കോവിഡുമായി ബന്ധപ്പെട്ട പരിശോധനകൾ ഇല്ലെന്ന് പറഞ്ഞ് ഇയാൾ നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് മടങ്ങി. 17 ന് നെയ്യാറ്റിൻകരയിലെ ഒരു ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ഇയാൾ വീണ്ടും ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി.

കോവിഡ് സംബന്ധമായ യാതൊരു പരിശോധനയും നടത്താതെയുള്ള സർട്ടിഫിക്കറ്റ് ആയിരുന്നുവത്രേ അത്. വിവരം അറിഞ്ഞ് ചിറ്റാർ എസ്ഐ ഫോറസ്റ്റ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥനോട് ക്വാറന്റൈനിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 18 ന് ഒരാഴ്ചത്തെ അവധിയെടുത്ത് ഇയാൾ വീട്ടിലേക്ക് പോയിരിക്കുകയാണ്. അവധി കഴിഞ്ഞ് തിങ്കളാഴ്ച തിരികെ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP