Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് തവണ ഗുജറാത്ത് സർക്കാർ തീവണ്ടി അയക്കാൻ ഒരുങ്ങിയപ്പോഴും കേരള സർക്കാർ പച്ചക്കൊടി കാട്ടിയില്ല; നോർക്കയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ വിദ്യാർത്ഥികൾ ഉൾപ്പടെ 1400ലധികം മലയാളികൾ; ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശ്രയം ഗുജറാത്തിലെ മലയാളി സമാജം; മലയാളി സമൂഹത്തെ നാട്ടിലെത്തിക്കാൻ വിലങ്ങ് തടിയാകുന്നത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നടപടിയെന്ന് ആക്ഷേപവും

മൂന്ന് തവണ ഗുജറാത്ത് സർക്കാർ തീവണ്ടി അയക്കാൻ ഒരുങ്ങിയപ്പോഴും കേരള സർക്കാർ പച്ചക്കൊടി കാട്ടിയില്ല; നോർക്കയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ വിദ്യാർത്ഥികൾ ഉൾപ്പടെ 1400ലധികം മലയാളികൾ; ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശ്രയം ഗുജറാത്തിലെ മലയാളി സമാജം;  മലയാളി സമൂഹത്തെ നാട്ടിലെത്തിക്കാൻ വിലങ്ങ് തടിയാകുന്നത് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നടപടിയെന്ന് ആക്ഷേപവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ പ്രതികരിച്ച് ഗുജറാത്തിലെ മലയാളി സമൂഹം. ഗുജറാത്തിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെത്തിക്കാൻ ഗുജറാത്ത് സർക്കാർ തീവണ്ടി അയക്കാൻ സന്നദ്ധത അറിയിച്ചിട്ടും കേരളസർക്കാർ ഇതിന് പച്ചക്കൊടി കാട്ടിയില്ലെന്നാണ് ആരോപണം.

മൂന്ന് തവണ ഗുജറാത്ത് സർക്കാർ തീവണ്ടി അയക്കാൻ തയ്യാറായപ്പോഴും ചീഫ് സെക്രട്ടറി ടോം ജോസ് ഇതിനെ എതിർത്തെന്നാണ് ഗുജറാത്തിലെ മലയാളി സമാജം അടക്കം ആരോപിക്കുന്നത്.കോവിഡ് വ്യാപനം ഭയന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരിശോധനയും ഒപ്പം തന്നെ കണ്ടൈന്മെന്റ സോണാണെങ്കിൽ കർശനവിലക്കുമായി കേരള സർക്കാരും രംഗത്തെത്തിയിരിക്കുന്നത്.

രാജ്‌കോട്ടിൽ നിന്നും പുറപ്പെടേണ്ട ട്രെയിൻ റദ്ദ് ചെയ്തതിന് പിന്നിൽ കേരള ചീഫ് സെക്രട്ടിയുടെ ഇടപെടലാണെന്നാണ് ഗുജറാത്തിലെ മലയാളി സമൂഹം പറയുന്നത്. ഗുജറാത്ത് സർക്കാരിൽ ഇതിന് വേണ്ടി കടുത്ത സമ്മർദം ചെലുത്തിയ ടോം ജോസ്, തങ്ങളുടെ സമ്മതം ലഭിക്കുന്നത് വരെ ട്രെയിന് അനുമതി നൽകരുത് എന്ന് ആവശ്യപ്പെടുകയായിരുന്നു ടോം ജോസ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടിക്കുന്നത് 1400ലധികം മലയാളികളാണ്. ഇവർ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മെയ് 12ന് അഹമ്മാദാബാദിൽ നിന്ന് തീവണ്ടി വിടാമെന്ന് ഗുജറാത്ത് സർക്കാർ കേരളത്തെ അറിയിച്ചിരുന്നെങ്കിലും കേരളം ഇതിന് സമ്മതം മൂളിയിരുന്നില്ല.

കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഗുജറാത്തിൽ നിന്നും കണ്ണീരോടെ സഹായം തേടുകയാണ് മലയാളികൾ. അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തിന് മലയാളി സമാജം പ്രവർത്തകരാണ് ഏക ആശ്വാസം. ഇതേ കുറിച്ച് എറാണാകുളം സ്വദേശിയും അഹമ്മദാബാദിൽ അദ്ധ്യാപികയായി ജോലിചെയ്യുന്ന അനു പറയുന്നതിങ്ങനെ.

'ഡിസംബറിലാണ് ജോലിക്കായി ഇവിടെ എത്തിയത്. ലോക്ഡൗണിൽ വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ നേരിടുന്നത്. എന്റെ അറിവിൽ 50 മലയാളികൾ സമീപപ്രദേശത്ത് തന്നെ കുടുങ്ങി കിടക്കുന്നുണ്ട്. ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ചുകഴിയുന്നവരും അക്കൂട്ടത്തിലുണ്ട്. ഇവിടെ കടകൾ ഒന്നും തുറക്കുന്നില്ല. ഭക്ഷണം വച്ചുകഴിക്കാൻ സൗകര്യം ഉള്ളവർ പോലും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നതറിഞ്ഞ് ഇവിടുത്തെ മലയാളി സമാജം പ്രവർത്തകർ അരിയും കടലയും പഞ്ചസാരയും എത്തിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ അതും തീരും.

പണം തന്ന് സഹായിക്കേണ്ട, എനിക്ക് ടിക്കറ്റെടുക്കാനുള്ള പണം ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ തന്നിരുന്നു. പക്ഷേ അഹമ്മദാബാദിൽ നിന്നും ഒരു ട്രെയിൻ പോലും കേരളത്തിലേക്ക് ഇല്ല. ഞങ്ങൾ എന്താ ചെയ്യേണ്ടത്. ഇവിടെ കോവിഡ് കേസുകൾ കൂടിവരികയാണ്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നു സഹായിക്കാൻ പോലും ഇവിടെ ആരുമില്ല. ദയവായി സഹായിക്കണം. നാട്ടിലെത്തിക്കണം. എന്നെ മാത്രമല്ല എന്നെക്കാൾ സങ്കടത്തിൽ കഴിയുന്നവരുണ്ട് ഇവിടെ. ദയവായി ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണം. ട്രെയിൻ അനുവദിക്കണം.. ഭക്ഷണം പോലും ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവിടെയെന്നാണ് ഇവർ പറയുന്നത്.

കേരളത്തിന്റെ നോഡൽ ഓഫീസർ ഗുജറാത്തിൽ നിന്ന് തീവണ്ടി വടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇതു പ്രകാരം മെയ് 16ന് തീവണ്ടി നൽകാമെന്ന് ഗുജറാത്ത് സർക്കാരും ഉറപ്പ് നൽകിയിരുന്നു. പക്ഷേ അപ്പോഴും ടോം ജോസിന്റെ നടപടി തന്നെയാണ് വിലങ്ങ് തടിയായതെന്നാണ് ഗുജറാത്ത് മലയാളികൾ ആരോപിക്കുന്നത്. ഇന്ന് തീവണ്ടി അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കേരള സർക്കാരിന്റെ അലംഭാവത്തിൽ ഇന്നത്തെ യാത്രക്കും അനുമതി നിഷേധിക്കപ്പെട്ടു.

ഇത്തവണ അലഹബാദ് ഒഴിവാക്കി രാജ്‌കോട്ടിൽ നിന്ന് പുറപ്പെട്ട് വഡോദര, സൂറത്ത്. വാപി എന്നിവടങ്ങളിൽ നിന്ന ്‌യാത്രക്കാരെ കയറ്റി കേരളത്തിലേക്ക് എത്താമെന്നാണ് കണക്കാക്കിയിരുന്നത്. 19 ജില്ലകളിൽ നിന്ന് അതതു സമാജം ഭാരവാഹികൾ യാത്രക്കാരുടെ പട്ടിക തയ്യാറാക്കി റവന്യു ്അധികാരികൾക്ക് കൈമാറിയിരുന്നു, 1597 പേരടങ്ങുന്ന പട്ടികയാണ് നൽകിയിരുന്നത്. പ്രളയകാലത്ത് സഹായിച്ച ഗുജറാത്തിലെ മലയാളികളെ കൈയൊഴിയുന്ന കേരള സർക്കാര്ഡ സമീപനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP