Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് സൈറ്റിൽ; ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബിൽ ലഭിച്ചിരിക്കുന്നത് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ; ഉദ്യോഗാർത്ഥികളുടെ ഇമെയിൽ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ എന്നിവ വെബ്‌സൈറ്റിൽ ലഭ്യം

2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് സൈറ്റിൽ; ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബിൽ ലഭിച്ചിരിക്കുന്നത് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ; ഉദ്യോഗാർത്ഥികളുടെ ഇമെയിൽ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ എന്നിവ വെബ്‌സൈറ്റിൽ ലഭ്യം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് സൈറ്റിൽ. ഡാർക്ക് വെബ്‌സൈറ്റ് സൗജന്യമായിട്ടാണ് ഇന്ത്യൻ ജനതയുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ പറയുന്നു. ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് എന്ന് സൈബിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. 

്ബ്ലോഗിലൂടെ ഫയലിന്റെ സ്‌ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികളുടെ ഇമെയിൽ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ അനുഭവ പരിചയം, മേൽവിലാസം ഉൾപ്പടെയുള്ള വ്യക്തിവിവരങ്ങൾ അതിലുണ്ട്. 2.3 ജിബി വലിപ്പമുള്ള ഫയലാണിത്.

ഇന്ത്യയിലെ പല മുൻനിര തൊഴിൽ വെബ്‌സൈറ്റുകളുടെ പേരുകളിലുള്ള ഫോൾഡറുകൾ ഇക്കൂട്ടത്തിലുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബിൾ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഉദ്യോഗാർത്ഥികളുടെ റെസ്യൂമുകൾ ശേഖരിക്കുന്ന ഏജൻസികളിൽ ഏതെങ്കിലും ഒന്നിൽ നിന്നാകാം ഈ വിവരങ്ങൾ ചോർന്നതെന്നാണ് അനുമാനിക്കുന്നത്. അതേസമയം ആൾമാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പടെയുള്ള പലവിധ തട്ടിപ്പുകൾക്കും കോർപ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാനിടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP