Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിൽ നിന്നും കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; വിജയവാഡയ്ക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത് മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തിയുടെ മൃതദേഹം; ആത്മഹത്യയെന്ന് പൊലീസ്

പഞ്ചാബിൽ നിന്നും കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; വിജയവാഡയ്ക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത് മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തിയുടെ മൃതദേഹം; ആത്മഹത്യയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പഞ്ചാബിൽ നിന്നും നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തി (33) ആണ് മരിച്ചത്. വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലാണ് ഇയാളെ ട്രയിൻ കയറി മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാർക്കൊപ്പം നൃപൻ നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ തിരികെ എത്താത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്ലാറ്റ്‌ഫോമിൽ തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല.

ട്രെയിൻ പുറപ്പെട്ടിട്ടും നൃപൻ കമ്പാർട്ട്‌മെന്റിലെത്തിയിരുന്നില്ലെന്നാണ് സഹയാത്രികർ പറയുന്നത്. പിന്നാലെയാണ് ട്രാക്കിൽ നൃപന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആന്ധ്ര പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പഞ്ചാബിലെ ജലന്ധറിലുള്ള സ്വകാര്യ ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ് നൃപൻ. റാപ്പിഡ് പരിശോധന നടത്തി നൃപന് കോവിഡ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP