Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബിൽ നിന്നു ട്രെയിനിൽ നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ ആന്ധ്രയിലെ റയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; ആന്ധ്രയിലെത്തിയ ട്രെയിൻ ഒരു മണിക്കൂർ പിടിച്ചിട്ടപ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് തിരികെയെത്തിയില്ലെന്ന് സുഹൃത്തുക്കൾ: ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത

പഞ്ചാബിൽ നിന്നു ട്രെയിനിൽ നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ ആന്ധ്രയിലെ റയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; ആന്ധ്രയിലെത്തിയ ട്രെയിൻ ഒരു മണിക്കൂർ പിടിച്ചിട്ടപ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ യുവാവ് തിരികെയെത്തിയില്ലെന്ന് സുഹൃത്തുക്കൾ: ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

ആലപ്പുഴ: പഞ്ചാബിൽ നിന്നു ട്രെയിനിൽ നാട്ടിലേക്കു തിരിച്ച മലയാളി യുവാവിനെ ആന്ധ്രയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയവാഡയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ നിന്നുമാണ് യുവാവിന്റെ മൃതശരീരം കണ്ടെടുത്തത്. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപർണ്ണികയിൽ രഘുപതി - സുജാത ദമ്പതികളുടെ മകൻ നൃപൻ ചക്രവർത്തി (33) ആണ് മരിച്ചത്. എന്നാൽ നാട്ടിലേക്ക് തിരിച്ച നൃപൻ ആന്ധ്രയിൽ വെച്ച് എങ്ങനെയാണ് മരിച്ചതെന്നത് ദുരൂഹമായി തുടരുകയാണ്.

വിജയവാഡയ്ക്കു സമീപം കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ മരിച്ച നിലയിൽ നൃപനെ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പഞ്ചാബിലെ ജലന്തറിൽ സ്വകാര്യ ഓയിൽ കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്തു വരികയാണ് നൃപൻ. കഴിഞ്ഞ 19നാണ് നൃപൻ സുഹൃത്തുക്കളായ കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടപ്പള്ളി സ്റ്റേഷനിൽ ട്രെയിൻ ഒരുമണിക്കൂർ പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ തിരികെയെത്തിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് റെയിൽ വേ പൊലീസ് നൃപന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി 2 മണിയോടെ ആന്ധ്ര പൊലീസാണ് ബന്ധുക്കളെ നൃപന്റെ മരണവിവരം അറിയിച്ചത്. മൃതദേഹം വിജയവാഡ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ വിജയവാഡയ്ക്കു തിരിച്ചു. സഹോദരി: നിത്യ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP