Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാർക്ക് പ്രശ്‌നങ്ങൾ നേരിട്ടറിയിക്കാൻ അവസരം; അടുത്താഴ്‌ച്ച മുതൽ പരിശോധനയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസിലും കയറും

യാത്രക്കാർക്ക് പ്രശ്‌നങ്ങൾ നേരിട്ടറിയിക്കാൻ അവസരം; അടുത്താഴ്‌ച്ച മുതൽ പരിശോധനയ്ക്കായി റെയിൽവേ ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസിലും കയറും

കൊച്ചി: റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരമുൾപ്പെടെയുള്ള വിഷയങ്ങളിൽ യാത്രക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ നേരിട്ടറിയാൻ റെയിൽവേ ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസിലും യാത്ര ചെയ്യും. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സെക്കൻഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നത്. മെയ് 26 മുതൽ ജൂൺ ഒൻപതു വരെയാണു പരിശോധന.

ഇത് സംബന്ധിച്ച സർക്കുലർ റയിൽവേ ഡിവിഷൻ ഓഫിസുകളിൽ ലഭിച്ചു. സോഷ്യൽ മീഡിയ വഴി യാത്രക്കാരുടെ പരാതികൾ സ്വീകരിക്കുന്നതു റയിൽവേ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ റയിൽവേ ഡിവിഷനുകളൊന്നും തന്നെ ഫേസ്‌ബുക്കിലോ മറ്റ് സമൂഹ മാദ്ധ്യമങ്ങളിലോ ഇത് സംബന്ധിച്ച് നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ല.

റയിൽവേ മന്ത്രാലയം, ദക്ഷിണ റയിൽവേ എന്നിവ ഫേസ്‌ബുക്കിൽ സജീവമാണ്. കേരളത്തിലുള്ളവർക്കു വിദ്യാഭ്യാസമുള്ളതിനാൽ റയിൽവേ സേവനങ്ങളെ ചൊല്ലി പരാതി പ്രവാഹമായിരിക്കുമെന്ന പേടിയിലാണ് സോഷ്യൽ മീഡിയയിൽ നിന്നു കേരളത്തിലെ ഡിവിഷനുകൾ മാറി നിൽക്കുന്നതെന്നാണു സൂചന. എന്നാൽ ഇന്ത്യൻ റയിൽവേയുടെയും ദക്ഷിണ റയിൽവേയുടെയും പേജുകളിൽ അഭിപ്രായങ്ങൾ േരഖപ്പെടുത്തുന്നതിൽ മലയാളികൾ തന്നെയാണു മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP