Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീ പോടാ നാ....മോനേ എന്നു പറഞ്ഞ് നസീമ ആക്രോശിച്ചു; എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എംഐ ഷാനവാസ്: മുൻ ഭാര്യയ്ക്കും വയനാട് എംപിക്കുമെതിരെ ടി സിദ്ദിഖ് പൊലീസിൽ പരാതി നൽകി: കുടുംബ പ്രശ്‌നങ്ങൾക്ക് ഒടുവിൽ രാഷ്ട്രീയ മാനവുമായി

നീ പോടാ നാ....മോനേ എന്നു പറഞ്ഞ് നസീമ ആക്രോശിച്ചു; എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എംഐ ഷാനവാസ്: മുൻ ഭാര്യയ്ക്കും വയനാട് എംപിക്കുമെതിരെ ടി സിദ്ദിഖ് പൊലീസിൽ പരാതി നൽകി: കുടുംബ പ്രശ്‌നങ്ങൾക്ക് ഒടുവിൽ രാഷ്ട്രീയ മാനവുമായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്യാൻസർ ബാധിതയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു എന്ന ആരോപണം നേരിടുന്ന യുവകോൺഗ്രസ് നേതാവ് ടി സിദ്ദിഖ് മുൻ ഭാര്യ നസീമയ്ക്കും വയനാട് എംപി എംഐ ഷാനവാസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് മിംമ്‌സ് ആശുപത്രിയിൽ വച്ച് സിദ്ധിഖും സുഹൃത്തുക്കളും ചേർന്ന് നസീമയെ ആക്രമിച്ചു എന്ന വാർത്ത പരക്കവേയാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് സിദ്ദിഖ് കൈമാറിയത്. ഈ പരാതിയുടെ കോപ്പി സിദ്ദിഖ് മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തതോടെ കേവലം ഒരു കുടുംബ പ്രശ്‌നത്തിന് രാഷ്ട്രീയ മാനവും കൈവന്നു.

സിദ്ദിഖ് തന്നെ പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി മൊഴി ചൊല്ലപ്പെട്ട ഭാര്യ നസീമ രണ്ട് ദിവസം മുമ്പാണ് രംഗത്ത് വന്നത്. ഇതു സംബന്ധിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നസീമ നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അയച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് സിദ്ദിഖും എത്തിയത്. എന്നാൽ അതിലേക്ക് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കൂടി എത്തുന്നു. ഐ പക്ഷ നേതാവാണ് എംഐ ഷാനവാസ്. സിദ്ദിഖ് ആകട്ടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാക്കളിൽ പ്രധാനിയും. അതുകൊണ്ട് തന്നെ സിദ്ദിഖിന്റെ കുടുംബ പ്രശ്‌നം കോൺഗസ് രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ ചർച്ച ചെയ്യപ്പെടും.

കോഴിക്കോട്ടെ എ ഗ്രൂപ്പിന്റെ പ്രധാന നേതാവാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ വാക്കുകളെ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മുഖവിലയ്ക്ക് എടുക്കാറുമുണ്ട്. ഇത് മനസ്സിലാക്കി തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ഐ ഗ്രൂപ്പ് ശ്രമിക്കുന്നതെന്നാണ് സിദ്ദിഖ് പറയാതെ പറയുന്നത്. കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ കോഴിക്കോട് ഐ ഗ്രൂപ്പിന്റെ പ്രസക്തി കുറയുകയാണെന്നാണ് എ വിഭാഗത്തിന്റെ വിലയിരുത്തൽ. അത് വീണ്ടെടുക്കാനാണ് സിദ്ദിഖിനെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ എ വിഭാഗം ഒറ്റക്കെട്ടായി രംഗത്ത് വരും. കെപിസിസി ജനറൽ സെക്രട്ടറിയായ സിദ്ദിഖിനെ തൽസ്ഥാനത്ത് നിന്ന് വിവാദങ്ങളുടെ പേരിൽ മാറ്റാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരനും നീക്കം നടത്തുന്നുണ്ട്. യുത്ത ്‌കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തുമ്പോൾ സിദ്ദിഖിനെതിരെ പരാതി നൽകാനും ഐ ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ഷാനവാസിനെതിരെ സിദ്ദിഖ് പരസ്യ പ്രതികരണത്തിന് തയ്യാറായത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുമായി ആലോചിച്ച് തന്നെയാണ് നിലപാട് വിശദീകരണം.

കോഴിക്കോട്ടെ പ്രധാന ആശുപത്രിയായ മിംസിൽ വച്ച് തന്നെയും മക്കളേയും സിദ്ദിഖ് അപമാനിച്ചതായി നസീമ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. വ്യാഴാഴ്‌ച്ച ആശുപത്രിയിൽ പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഭവം. ക്യാൻസർ ബാധിതയായ അവർ കുറച്ച് ദിവസങ്ങളായുള്ള ക്ഷീണത്തെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് മിംസിൽ സ്‌കാനിങ്ങിനും മറ്റുമായി എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ആശുപത്രി ക്യാന്റീനിൽ ഭക്ഷണം കഴിക്കാനായി മക്കൾക്കൊപ്പം എത്തിയ തന്നെ അവിടെയുണ്ടായിരുന്ന സിദ്ദിഖ് അടുത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. മക്കൾ രണ്ട് പേരും സിദ്ദിഖിനെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇതിൽ പ്രകോപിതനായതുകൊണ്ടാകാം കെ പി സി സി ജനറൽ സെക്രട്ടറി തന്റെ നേരെ ആക്ഷേപ വാക്കുകളുമായി എത്തിയതെന്ന് കരുതുന്നതായി നസീമ പറയുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ് സിദ്ദിഖിന്റെ പരാതി.

സിദ്ദിഖും നസീമിയും തമ്മിലെ വേർപിരിയൽ മറുനാടൻ മലയാളി വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ വെളിപ്പെടുത്തിയിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തിൽ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറഞ്ഞിരുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കഞ്ഞിരുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ തുറന്ന കത്തിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ടി സിദ്ദിഖും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ മുൻ ഭർത്താവും രംഗത്തെത്തിയിരുന്നു.

നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് നസീമ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. അതിലേക്ക് എംഐ ഷാനവാസിന്റെ പേരുകൂടി കൊണ്ടു വരികയാണ് സിദ്ദിഖ്.

സിദ്ദിഖിന്റെ പരാതിയുടെ പൂർണ്ണ രൂപം

പരാതിയേയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു .
..............................................................................
ഞാൻ എന്റെ കുടുംബത്തിൽ ഉണ്ടായ മനോവേദനയും വൈഷമ്യങ്ങളും പുറത്ത് ഒരുപാട് പ്രശ്‌നങ്ങളെ നേരിട്ടപ്പോഴും പുറത്തു പറയാനോ ചർച്ച ചെയ്യാനോ ഒരിക്കലും സാധാരണ ഗതിയിൽ മുന്നോട്ടു വന്നിട്ടില്ല ,പക്ഷെ ഞാൻ എന്റെ മക്കളെ അടക്കം വധ ശ്രമം നടത്തി എന്നും ഗാൻഗ് അറ്റാക്ക് നടത്തി എന്നും വ്യാജ പ്രചരണം നടത്തുകയും എന്നിട്ട് അതിൽ കണ്ണൂരിലുള്ള എന്റെ ഭാര്യ സഹോദരന്മാർ അതിൽ പങ്കാളികളായി എന്നും മറ്റു സുഹൃത്തുക്കൾ പങ്കാളികൾ ആയി എന്നും നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം വിളിച്ചു പറഞ്ഞ് എന്നെ അപമാനിക്കാൻ ശ്രമം നടത്തുമ്പോൾ അതിനെ നിർബന്ധമായും സത്യം ജനങ്ങളെ അറിയിക്കണം എന്ന് നിരന്തരം എന്റെ സുഹൃത്തുക്കളും എന്നെ സ്‌നേഹിക്കുന്ന ആളുകളും മാദ്ധ്യമങ്ങളും പറഞ്ഞതുകൊണ്ട് ഞാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച പരാതി ഇവിടെ പോസ്റ്റ് ചെയ്യുന്നു .

ബഹുമാനപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ അവർകൾക്ക്

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് പോസ്റ്റ് ഓഫീസിന്റെ പരിധിയിൽ താമസിക്കുന്ന തൂവക്കോട് കാസിം മകൻ ടീ സിദ്ദിഖ് ബോധിപ്പിക്കുന്ന ഹരജി ,

സാർ ,

ഇന്നലെ 2152015 മിംസ് ആശുപത്രിയിൽ, എന്റെ പിതാവ് ,ഗുരുതര ഹൃദയ സംബന്ധമായ അസുഖ ബാധിതനാണ് ,അദ്ദേഹത്തെ ഡോക്ടർ അലി ഫൈസലിനെ കാണിക്കാൻ മിംസ് ആശുപത്രിയിൽ പോവുകയും പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മിംസ് ഹോസ്പിടൽ കാന്റീനിൽ ഉപ്പയും എന്റെ ഡ്രൈവർ അല്ത്താഫും ഒന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നസീമയും കുട്ടികളും കൂടെ വേറെ ഒരു സ്ത്രീയും അവിടേക്ക് വന്നു ,ഞാൻ സാധാരണ ഗതിയിൽ കുട്ടികളെ സ്‌കൂളിൽ പോയി കാണുക ആയിരുന്നു പതിവ് ,മെയ് മാസത്തിൽ സ്‌കൂളോ മദ്രസ്സയോ ഇല്ലാത്തത്‌കൊണ്ട് ഈ മാസം മക്കളെ കാണാത്തതിന്റെ പ്രയാസം വളരെ കൂടുതലായിരുന്നു, മക്കളെക്കണ്ട് അടുത്തേക്ക് ചെന്ന എന്നെ മക്കളെ കാണാനോ തൊടാനോ അനുവദിക്കില്ലെന്നും ഇവിടെ ഒരു സീനുണ്ടാക്കുമെന്നും മക്കളുടെ അടുത്ത് നിന്ന് പോടാ എന്ന് പറഞ്ഞ് ആക്രോശിക്കുകയും നസീമ ചെയ്തു.

കുഴപ്പം ഉണ്ടാകാതിരിക്കാൻ മക്കൾ ഇരിക്കുന്നതിന്റെ അടുത്തിരുന്നു മക്കളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ''നീ പോടാ നായിന്റെ മോനെ '' എന്ന് പറഞ്ഞു തന്റെ രാഷ്ട്രീയവും പൊതുപ്രവർത്തനവും അവസാനിപ്പിക്കുമെന്നും , നീ ഭേദമാക്കിയ കാൻസർ രോഗം വച്ച് തന്നെ നിന്നെ ഇല്ലാതാകും എന്നും ,എന്റെ കൂടെ തന്റെ ആളുകൾ ഉണ്ടെന്നും പറഞ്ഞ്...തന്നെ തീർക്കും എന്നും പറഞ്ഞു ആക്രോശിച്ചു ,പറയാൻ പറ്റാത്ത രീതിയിൽ ഉള്ള വാക്കുകൾ പറഞ്ഞു വീണ്ടും വീണ്ടും അവിടെ സീൻ ഉണ്ടാക്കി ,''നായിന്റെ മോനെ '' എന്ന് പറഞ്ഞു വീണ്ടും ആക്രോഷിച്ചപ്പോൾ ..ഞാൻ വീണ്ടും വരാം എന്ന് മക്കളോട് പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി ,ഈ സംഭവത്തിനു മിംസ് കാന്റീൻ ജീവനക്കാരും ആ സമയത്ത് അവിടെയുണ്ടായിരുന്ന ഡോക്ടര്മാരും കൂടാതെ ഇഇഠവ ദൃശ്യങ്ങളും ദൃക്‌സാക്ഷികളാണ്, അതുകൊണ്ട് തന്നെ സിസിടിവി ദ്രശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം ,കൂടാതെ ഞാനും ഭാര്യ സഹോദരന്മാരും ഡ്രൈവറും ആക്രമിച്ചു എന്നുള്ളതും കൊന്നുകളയും എന്നുള്ളതും ഒരു വലിയ ഗൂഡാലോച്ചനയുടെ ഭാഗമാണ് ,

എന്റെ ഭാര്യാ സഹോദരന്മാർ കണ്ണൂർ ജില്ലയിലാണ് , ഭക്ഷണം കഴിച്ചു കാന്റീനിൽ ഞാനും ഡ്രൈവറും രോഗിയായ എന്റെ ഉപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ ,ഞാൻ മക്കളോട് സംസാരിക്കുന്നത് അവർ ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തിരുന്നാണ്,ആ ഫോട്ടോ (ഇതോടൊപ്പം വെക്കുന്നു ) ഇതിനുള്ള ഏറ്റവും വലിയ തെളിവാണത് .കണ്ണൂർ താമസമാക്കിയ എന്റെ ഭാര്യ സഹോദരന്മാർ സ്ഥലത്തും പരിസര പ്രദേശത്ത് പോലും ഇല്ലായിരുന്നു ,എന്നിട്ടും അവരൊക്കെ ആക്രമിച്ചു എന്ന് പറയുന്നതും കുട്ടികളുടെ മനോനില തകർന്നു എന്നുള്ളതും വലിയ ഗൂഡലോചനയാണ്. എന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകർക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ വയനാട് ലോകസഭ അംഗം എം എ ഷാനവാസും കെ പീ സീ സീ സെക്രെട്ടറി ജയന്തും കൂട്ടാളികളും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിന് വിധേയമാകണമെന്നും ഞാൻ ആവശ്യപ്പെടുന്നു ,

ഇവിടെ പരാതിയിൽ ആദ്യം പരാമർശിച്ച കാൻസർ രോഗിയാണെന്ന പരാമർശം തികച്ചും അടിസ്ഥാന രഹിതമാണ് ,ഞാൻ തന്നെ ചിലവഴിച്ച് ഞാനും എന്റെ സുഹൃത്തുക്കളായ റഷീഫ് എന്ന ഇന്നിയും സത്യൻ മുണ്ടെയിലും ഷിജിലാലും ചേര്ന്ന് ചികിത്സിച്ച് 2014 ജൂൺ ആദ്യത്തോടുകൂടി സമ്പൂർണ്ണമായി ഈ രോഗം മാറ്റി സുഖപ്പെടുതിയുള്ളതാണ് ,മിംസ് ഹോസ്പിറ്റലിൽ ഇവരെ ചികിത്സിപ്പിച്ച ഡോക്ടർ നാരായണൻ കുട്ടി വാര്യരും ആർ സീ സീ യിലെ ഡോക്ടർ രതീഷും ആർ സീ സീ ഡയറക്ടർ പോൾ സെബാസ്‌റ്യൻ സാറും അതിന്റെ മെഡിക്കൽ റെക്കോര്ട്‌സും ഇവരുടെ രോഗം മാറി എന്നുള്ളതിനുള്ള ജീവിച്ചിരിക്കുന്ന തെളിവുകൾ ആണ് , നിലവിൽ കാൻസർ ബാധിധയാണ് എന്നുള്ളതിന്റെ അവരുടെ പ്രസ്താവനയുടെ പിന്നിൽ വലിയ ഒരു ഗൂഢാലോചനയുണ്ട് ,മെഡിക്കൽ റെക്കോര്ഡുസും ഡോക്ടർമാരും മാത്രമല്ല നസീമ തന്നെ ഫേസ്‌ബുക്കിൽ പല തവണ രോഗം പൂർണ്ണമായി ഭേദമായി എന്ന് സ്വന്തം വാളിൽ പോസ്റ്റ് ചെയ്തിരുന്നു ,അതിനുള്ള തെളിവും ലോകം കണ്ടതാണു , ഇത്രയും മോശവും കള്ളത്തരവും അടങ്ങിയ പരാതി നൽകുന്ന നസീമ....

1മക്കളെ കാണുന്നതിൽ എന്നെ തടയുക ....
2രാഷ്ട്രീയമായി എന്നെ ഇല്ലാതാക്കുക

എന്ന ഗൂഢാലോചനയാണ് ഈ വ്യാജ പരാതിയുടെ അടിസ്ഥാനമെന്ന് ഞാൻ വിശ്വസിക്കുന്നു ,.ഞാൻ ഒരു കാര്യം കൂടി പൊലീസ് മേധാവിയോട് അഭ്യർത്ഥിക്കുന്നു ,ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞു എന്നെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുന്ന എന്തും ചെയ്യാൻ മടി കാണിക്കാത്ത എം ഐ ഷാനവാസ് ഉൾപ്പെടെയുള്ള ആളുകളുടെ നേതൃത്തത്തിൽ തന്നെ ഗൂഢാലോചന നടത്തി നസീമയെയും മക്കളെയും ആക്രമിക്കാനും എന്നിട്ട് ആ കുറ്റം എന്റെ തലയിൽ വച്ച് കെട്ടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് മതിയായ പൊലീസ് സുരക്ഷ പുറത്തിറങ്ങുമ്പോൾ അവർക്ക് നല്ക്ണമെന്നും പൊലീസ് വീഡിയോ സൗകര്യം ഒരുക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു ,മേൽ പ്രസ്താവിച്ച ഗൂഢാലോചനയിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാജ പരാതി തന്നു അപകീര്ത്തിപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു .

ആയിരം കള്ള പരാധികൾ നൽകിയാലും അകമ്പടി സേവിക്കാൻ വലിയ നേതാക്ക നിര തന്നെ ഉണ്ടായാലും എന്നെ എന്റെ മക്കളിൽ നിന്നും അകറ്റാൻ ഒരു ശക്തിക്കും കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP