Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ലാഹോർ എക്സ്‌പ്രസുമായി' മലയാളി വൈദികൻ; സിറിയക് തുണ്ടിയിലിന്റെ ഇന്ത്യാ-പാക് പശ്ചത്തലത്തിലെ ഇംഗ്ലീഷ് നോവൽ സൂപ്പർ ഹിറ്റ്

'ലാഹോർ എക്സ്‌പ്രസുമായി' മലയാളി വൈദികൻ; സിറിയക് തുണ്ടിയിലിന്റെ ഇന്ത്യാ-പാക് പശ്ചത്തലത്തിലെ ഇംഗ്ലീഷ് നോവൽ സൂപ്പർ ഹിറ്റ്

ആലപ്പുഴ : 'ലാഹോർ എക്സ്‌പ്രസ്' മലയാളി വൈദികൻ എഴുതിയ പ്രണയ-നയതന്ത്ര ഇംഗ്ലീഷ് നോവൽ പാക്കിസ്ഥാനിൽ തരംഗമാകുന്നു. പത്രപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ മലയാളി വൈദികൻ, സി.എം.ഐ സഭയിലെ ഫാ. സിറിയക് തുണ്ടിയിൽ എഴുതിയ 'ലാഹോർ എക്സ്‌പ്രസ്' എന്ന പ്രണയനയതന്ത്ര നോവലാണിപ്പോൾ ചർച്ചാവിഷയം.

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും ഈ നോവൽ വ്യാപകമായി വായിക്കപ്പെട്ടു തുടങ്ങി. നോവലിന്റെ കഥാസാരം ഇങ്ങനെ: പാക്കിസ്ഥാൻ പ്രസിഡന്റിന്റെ മകൾ ഹസീന, ജനപ്രിയ ഗായികയാണ്. സുന്ദരിയായ അവൾ പാക്കിസ്ഥാനിലെ ഒരു യുവാവിന്റെ പ്രണയിനിയാണ്.  

ഒരു ദിനം ലാഹോർ സ്‌റ്റേഡിയത്തിൽ പാടിയാടി നടത്തിയ ഒരു അവതരണപരിപാടിയുടെ ആഘോഷത്തിനിടെ ഹസീനയെ ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറിന്റെ മകൻ അൻവർ ഒരു സുഹൃത്തിനു പരിചയപ്പെടുത്തുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ മകനായ ആനന്ദ് ആയിരുന്നു അത്.

അവർ തമ്മിലുള്ള പരിചയം പ്രേമമായും പിന്നെ ഭാവനാതീതമായ രാഷ്ട്രീയ വ്യവഹാരമായും വളരുന്നു. അസാധ്യമെന്നു തോന്നുന്ന പ്രവൃത്തി, ജീവൻ പണയം വച്ച് അവർ ഏറ്റെടുക്കുമ്പോൾ ഇരുരാജ്യങ്ങളുടെയും പരമ്പരാഗത രാഷ്ട്രീയ അടിത്തറകൾ ഉലയുകയാണ്. പാക്കിസ്ഥാനിലെ ഐഎസ്‌ഐയ്ക്കു മാത്രമല്ല ഇന്ത്യയിലെ 'റോ'യ്ക്കും അതു തലവേദനയാകുന്നു. തുടർന്ന് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്കു തിരിയുകയാണ്.

യു.എസും ചൈനയും ഈ വിഷയത്തിൽ തത്പരരാകുന്നു. സിഐഎ, കെ.ജി.ബി. മൊസാദ് തുടങ്ങിയ അന്താരാഷ്ട്ര ചാരഏജൻസികളും ഇതേക്കുറിച്ചു തിരക്കാനിറങ്ങുന്നു. തുടർന്നു ആയുധവ്യാപാരികളും ഭീകരപ്രവർത്തകരും രംഗത്തെത്തുന്നു. ലോകനാശത്തിനു തന്നെ കാരണമാകാവുന്ന നീക്കങ്ങൾ..

ന്യൂയോർക്കിൽ മെയ്‌ 21നാണ് നോവൽ പ്രകാശനം ചെയ്തത്. പാട്രിജ് (പെൻഗ്വിൻ കമ്പനി) ആണ് പ്രസാധകർ. 288 പേജുള്ള പേപ്പർ ബാക്കിന് വില 7.20 ഡോളർ. സ്വാശ്രയ കോളജ് നിയമത്തെ ആസ്പദമാക്കിയുള്ള 'ദി ഹിഡൻ അജൻഡ' (2007) എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാള പരിഭാഷയും ഫാ. തുണ്ടിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേക വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതിലൂടെ നേടിയെടുത്തിട്ടുള്ള രാഷ്ട്രീയ വൈവിധ്യത്തെക്കുറിച്ചുള്ള വിശദമായ അറിവാണ് ഇത്തരമൊരു നോവൽ രചനയ്ക്കു സഹായകമായിട്ടുള്ളത്.

ബൽജിയം ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു തിയോളജിയിലും വെസ്റ്റ് ജർമനി മുൺസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നു മാസ് കമ്മ്യൂണിക്കേഷനിലും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം അവതരിപ്പിക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നു. വിവിധ സ്‌കൂളുകളിൽ പ്രിൻസിപ്പാളായിരുന്നു. ആലപ്പുഴ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി, കൊച്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദീപിക ദിനപത്രം ന്യൂസ് എഡിറ്ററായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP