Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോറൻസിക് ലാബിൽ ഡ്രൈവർ അമ്പിളിയോട് പൊലീസുകാർ ചോദിച്ച ചോദ്യങ്ങളുടെ പൂർണ രൂപം ഇതാ

ഫോറൻസിക് ലാബിൽ ഡ്രൈവർ അമ്പിളിയോട് പൊലീസുകാർ ചോദിച്ച ചോദ്യങ്ങളുടെ പൂർണ രൂപം ഇതാ

ബാർ കോഴക്കേസിൽ പ്രധാന സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയോട് പൊലീസ് പതിനഞ്ചു ചോദ്യങ്ങളാണ് ചോദിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് ലാബിൽ അമ്പിളിക്ക് നുണ പരിശോധന നടത്തിയത്. ഇതാ ആ ചോദ്യങ്ങൾ. എല്ലാ ചോദ്യത്തിനും അമ്പിളി അതെ എന്ന ഉത്തരമാണ് നൽകിയത്.

  1. 1.4.2014ന് രാജ്കുമാർ ഉണ്ണിയുടെ നിർദ്ദേശ പ്രകാരം ഹോട്ടൽ സൺ ബീമിൽ പോയിരുന്നോ?
  2. ഹോട്ടൽ സൺ ബീമിന്റെ മാനേജർ ഗോപനിൽ നിന്ന് അഞ്ചു ലക്ഷം രൂപ കൈപ്പറ്റി രാജ്കുമാർ ഉണ്ണിക്ക് കൈമാറിയോ?
  3. 1.4.2014ന് പഴവങ്ങാടി ക്ഷേത്രത്തിന് സമീപം വച്ച് ചൈന സുനിലിന്റെ കാറിൽ നിന്ന് രാജ്കുമാർ ഉണ്ണി ഒരു പേപ്പർ പൊതിയുമായി ഇറങ്ങി, അവർ വന്ന കാറിൽ തിരിച്ചുകയറിയോ?
  4. 1.4.2014ന് യമഹ സുരേന്ദ്രന്റെ കാറിൽ നിന്ന് രാജ്കുമാർ ഉണ്ണി ഒരു പേപ്പർ പൊതിയുമായി ഇറങ്ങി, അവർ വന്ന കാറിൽ തിരിച്ചുകയറിയോ?
  5. 1.4.2014ന് 35 ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തുന്ന സമയത്ത് അവർക്കൊപ്പമുണ്ടായിരുന്നോ?
  6. 2.4.2014ന് രാവിലെ രാജ്കുമാർ ഉണ്ണിയെ കാറിൽ ശ്രീവത്സന്റെ വീട്ടിലേക്ക് കൊണ്ടുപോയോ?
  7. 35 ലക്ഷം രൂപ രണ്ടു കവറുകളിലാക്കി ശ്രീവത്സന്റെ വീട്ടിലെത്തി ഏൽപ്പിച്ചോ?
  8. 2.4.2014ന് രാജ്കുമാർ ഉണ്ണിക്കൊപ്പം ധനമന്ത്രി കെ.എം മാണിയുടെ വീട്ടിൽ പോയോ?
  9. രാജ്കുമാർ ഉണ്ണിയുടെ നിർദ്ദേശപ്രകാരം ശ്രീവത്സന്റെ വീട്ടിൽ പോയി പണമടങ്ങിയ കവറുകൾ കൈപ്പറ്റി തിരിച്ചുവന്നോ?
  10. ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന കവർ നേരത്തെ അയാളെ സൂക്ഷിക്കാൻ ഏൽപ്പിച്ച കവർ തന്നെയാണോ?
  11. 2.4.2014ന് രണ്ടുതവണയും ക്ലിഫ് ഹൗസിലേക്ക് കാർ കൊണ്ടുപോയത് ഒരേ ഗേറ്റിൽ കൂടി തന്നെയാണോ?
  12. ക്ലിഫ് ഹൗസിൽ വച്ച് രാജ്കുമാർ ഉണ്ണിക്ക് പണം കൈമാറിയോ?
  13. കെ.എം മാണിക്ക് രാജ്കുമാർ ഉണ്ണി പണം കൈമാറുന്നത് കണ്ടോ?
  14. 31.12.2014ന് ബിജു രമേശിനെ ബാർ അസോസിയേഷന്റെ എറണാകുളത്ത് നടന്ന മീറ്റിങ്ങിന് കൊണ്ടുപോയോ?
  15. 31.12.2014 ന് ആ മീറ്റിങ്ങിന് രാജ്കുമാർ ഉണ്ണിയെയും കണ്ണനെയും ഇന്ദു (കൃഷ്ണദാസ്) വിനെയും ഇടശ്ശേരി (ജോസ്) യെയും കല്ലാട്ടിനെയും (ജോൺ) കണ്ടിരുന്നോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP