Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാൻ കുട്ടികളും അദ്ധ്യാപകരും ഞായറാഴ്ച സ്‌കൂളിൽ വരേണ്ടിവരുമോ? മഹാരാഷ്ട്ര ഉത്തരവിറക്കി; രാജ്യം മുഴുവൻ നിർബന്ധമാക്കാൻ ആലോചന

അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കാൻ കുട്ടികളും അദ്ധ്യാപകരും ഞായറാഴ്ച സ്‌കൂളിൽ വരേണ്ടിവരുമോ? മഹാരാഷ്ട്ര ഉത്തരവിറക്കി; രാജ്യം മുഴുവൻ നിർബന്ധമാക്കാൻ ആലോചന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര തലത്തിൽ യോഗ ദിനമായി ജൂൺ 21 ആഘോഷിക്കാൻ തീരുമാനിച്ചത്. ഇക്കുറി യോഗ ദിനം ആഘോഷിക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്‌കൂളിലെത്തേണ്ടിവന്നാൽ, അവർക്ക് നഷ്ടമാവുക ഒരു ഞായറാഴ്ചയാകും. ഏതായാലും മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്‌ഡെ അന്താരാഷ്ട്ര യോഗ ദിനത്തിന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ഹാജരാകണമെന്ന് ഉത്തരവിറക്കിക്കഴിഞ്ഞു.

യോഗദിനം ഞായറാഴ്ചയായതിനാൽ, നിർബന്ധിച്ച് സ്‌കൂളുകൾ പ്രവർത്തിപ്പിക്കില്ലെന്നാണ് നേരത്തെ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, സ്‌കൂളുകൾ നിർബന്ധമായി തുറക്കുമെന്നും യോഗ ക്ലാസ്സുകൾ അന്നുതന്നെ നടത്തുമെന്നും മന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇതിന് പകരമായി മറ്റൊരു ദിവസം അവധി നൽകുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

മോദിയുടെ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ഡിസംബറിൽ യു.എൻ. യോഗ ദിനം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളിലൊന്നായി വാഴ്‌ത്തപ്പെടുന്ന ഈ ദിനാചരണം രാജ്യമെമ്പാടും ആഘോഷിക്കാനുള്ള പദ്ധതിയും സർക്കാരിനുണ്ട്. അങ്ങനെ വന്നാൽ, ജൂൺ 21-ന് എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കേണ്ടിവരും.

യോഗ ദിനത്തിൽ യോഗ ക്ലാസ്സുകൾക്ക് പുറമെ, യോഗയുടെ പ്രയോജനത്തെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു. എന്നാൽ, മിക്കവാറും സ്‌കൂളുകൾ യോഗ ക്ലാസ്സുകൾ നിർബന്ധമായി നടത്തുണ്ടെന്നിരിക്കെ, ഞായറാഴ്ച സ്‌കൂളിൽ ഹാജരാകണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് പല അദ്ധ്യാപകരും പറയുന്നു. മറ്റേതെങ്കിലും ദിവസം യോഗ ദിനം ആചരിക്കാമെന്നാണ് സ്‌കൂളുകൾ വെയ്ക്കുന്ന നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP