Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വക്കീൽ കുപ്പായത്തിൽ മടങ്ങിവരവിന് ഒരുങ്ങി ഐശ്വര്യ; ജസ്ബയിൽ ഇർഫാൻ ഖാൻ നായകനാകും

വക്കീൽ കുപ്പായത്തിൽ മടങ്ങിവരവിന് ഒരുങ്ങി ഐശ്വര്യ; ജസ്ബയിൽ ഇർഫാൻ ഖാൻ നായകനാകും

രാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് താരസുന്ദരി ഐശ്വര്യാ റായിയുടെ തിരിച്ച് വരവ് ഉറപ്പായി. സഞ്ജയ് ഗുപ്ത നിർമ്മാണവും സംവിധാനവും ചെയ്യുന്ന 'ജസ്ബാ' എന്ന ചിത്രത്തിലൂടെയാകും ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമാകുന്നത്. ചിത്രത്തിൽ ഇർഫാൻ ഖാനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സസ്‌പെൻസ് ത്രില്ലറായ ജസ്ബയിൽ ഒരു അഭിഭാഷകയുടെ വേഷമാണ് ഐശ്വര്യ റായ്‌ക്കെന്നാണ് അറിയുന്നത്.

വിവാഹവും പ്രസവവുമൊക്കെയായി കുറെക്കാലമായി സിനിമാജീവിതത്തിൽ നിന്ന് മാറിനിന്ന ഐശ്വര്യ വീണ്ടും വരുമ്പോഴാണ് അഭിഭാഷകവേഷം തുന്നിവച്ചിരിക്കുന്നത്. ആഷിന്റെ ജീവിതത്തിലെ ആദ്യ വക്കീൽ വേഷമായിരിക്കും ഇത്.

അധികൃതരുമായി നിരന്തരം പോരാട്ടം നടത്തുകയും തുടർച്ചയായി സസ്‌പെൻഷനിൽ കഴിയുകയും ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ഇർഫാൻഖാൻ വരുന്നത്

തന്റെ അടുത്ത സിനിമയിൽ ഐശ്വര്യ ഉണ്ടാകുമെന്ന് സഞ്ജയ് ഗുപ്ത നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ ചിത്രത്തിൽ മുഖ്യകഥാപാത്രമായി ഇർഫാൻ ഖാൻ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം സ്ഥിരീകരിച്ചത്.

ഹോളിവുഡ് ആക്ഷൻ സംവിധായകൻ സ്‌പൈറോ റാസാതോസാകും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ മേൽനോട്ടം വഹിക്കുക. ക്യാപ്റ്റൻ അമേരിക്ക, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹമാണ് ആക്ഷൻ നിയന്ത്രിച്ചത്. കാണ്ടേ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ ചിത്രങ്ങളിലും ആക്ഷൻ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP