Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ ബോംബ് നിർമ്മാണ സ്ഥലത്തെ പൊട്ടിത്തെറിയിൽ രണ്ട് സിപിഎമ്മുകാർ മരിച്ചു; 4 പേർക്ക് പരിക്ക്; അപടകമുണ്ടായത് പാർട്ടി ഗ്രാമത്തിൽ; ബോംബ് നിർമ്മാണം വ്യവസായമാക്കാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല; വിമർശനവുമായി സുധീരനും; സമാധാനാന്തരീക്ഷം തകർക്കാൻ സിപിഐ(എം) ശ്രമിക്കുന്നുവെന്ന് ബിജെപി: ബോംബ് രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു

കണ്ണൂരിൽ ബോംബ് നിർമ്മാണ സ്ഥലത്തെ പൊട്ടിത്തെറിയിൽ രണ്ട് സിപിഎമ്മുകാർ മരിച്ചു; 4 പേർക്ക് പരിക്ക്; അപടകമുണ്ടായത് പാർട്ടി ഗ്രാമത്തിൽ; ബോംബ് നിർമ്മാണം വ്യവസായമാക്കാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല; വിമർശനവുമായി സുധീരനും; സമാധാനാന്തരീക്ഷം തകർക്കാൻ സിപിഐ(എം) ശ്രമിക്കുന്നുവെന്ന് ബിജെപി: ബോംബ് രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു

കണ്ണൂർ: ജില്ലയിലെ കൊളവല്ലൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ടു സിപിഐ(എം) പ്രവർത്തകർ മരിച്ചു. കൊളവല്ലൂർ സ്വദേശികളായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്. നാല് സിപിഐ(എം) പ്രവർത്തകർക്ക് പരിക്കേറ്റു.

ചെറ്റക്കണ്ടിയിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സൂചന. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിൽപ്രവേശിപ്പിച്ചു. പൊലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കൊളവല്ലൂർ. സ്‌ഫോടനം നടന്ന് അരമണിക്കൂറിനുശേഷമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. സിപിഐ(എം) പ്രവർത്തകർതന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും ചർച്ചകളിലെത്തിക്കുന്ന സംഭവമാണിത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇതും സജീവ പ്രചരണ വിഷയമാക്കാൻ കോൺഗ്രസിനും ബിജെപിക്കും കഴിയും. അതിനിടെ സംഭത്തെ കുറിച്ച് അന്വേഷിക്കാൻ ഡിജിപി സെൻകുമാറിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. ഉത്തരമേഖലാ എഡിജിപിയോടെ വിശദ റിപ്പോർട്ട് നൽകാൻ ഡിജിപിയും നിർദ്ദേശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ജില്ലയിൽ വ്യാപകമായി റെയിഡ് നടത്താൻ ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. ബോംബ് പിടിച്ചെടുക്കാൻ പ്രത്യേക കമാണ്ടോ സംഘത്തേയും നിയോഗിച്ചു.

പാനൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറ്റക്കണ്ടിക്ക് സമീപമുള്ള പറമ്പിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇവിടെ പൊലീസും ബോംബ് സ്‌കോടും പരിശോധന നടത്തുകയാണ്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സിപിഐ(എം)ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. വലിയൊരു ബോംബു ശേഖരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് ലഭ്യമായ വിവരം. ഒരൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോഴും പ്രദേശത്ത് ബോംബു നിർമ്മാണം നടക്കുന്നുണ്ടായിരുന്നുവെന്നും അറിയുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ബോംബ് നിർമ്മാണമാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഇതിനോട് സിപിഐ(എം) ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സംഭവത്തോടെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും ചർച്ചയാകും. അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമായി ഈ സംഭവം ഉയർന്നുവരാനാണ് സാധ്യത. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.

പരിക്കേറ്റവർ ചികിൽസയിലുള്ള തലശ്ശേരി സഹകരണ ആശുപത്രിയിൽ സിപിഐ(എം) പ്രവർത്തകർ എത്തി്. വലിയ ബോംബുശേഖരം പൊട്ടിത്തെറിച്ച സാഹചര്യത്തിൽ പ്രദേശത്ത് ബോംബ് സ്‌കോഡ് പരിശോധനയും നടത്തി. സിപിഐ(എം) ബിജെപി സംഘർഷത്തിൽ അവയവുവരുത്തുന്നതിനായി സമാധാന കമ്മറ്റി രൂപീകരിക്കുകയും അതിനായുള്ള ശ്രമങ്ങൾ പുരഗമിക്കുകയും ചെയ്യുന്നതിനിടൊണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. എന്നാൽ സംഭവത്തോട് സിപിഐ(എം) സംസ്ഥാന, ജില്ല നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഐ(എം) പാനൂർ ഏര്യാകമ്മറ്റി പ്രതികരിച്ചു. സംഭവത്തിന് പിന്നിൽ ആർഎസ്എസും എന്നും വിശദീകരിക്കുന്നുണ്ട്. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂരിൽ സമാധാനം തകർക്കാൻ സിപിഐ(എം) ബോധപൂർവ്വം ശ്രമിക്കുന്നതിന്റെ തെളിവാണ് സ്‌ഫോടനമെന്ന് ബിജെപി നേതാവ് എം ടി രമേശ് കുറ്റപ്പെടുത്തി.

ബോംബ് നിർമ്മാണം വ്യവസായമാക്കാൻ അനുവദിക്കില്ലചെന്നിത്തല

സിപിഎമ്മിനു മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബോംബ് നിർമ്മാണം കുടിൽ വ്യവസായമാക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ബോംബ് നിർമ്മാണത്തിൽ നിന്നും സിപിഐ(എം) നേതൃത്വം അണികളെ പിന്തിരിപ്പിക്കണം. പാനൂർ സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും അടിയന്തര റിപ്പോർട്ട് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂരിനെ ചോരക്കളമാക്കാൻ ശ്രമിക്കുന്നുസുധീരൻ

കണ്ണൂരിനെ വീണ്ടും ചോരക്കളമാക്കാനുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.

കുറേക്കാലമായി കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടന്നുവരുമ്പോഴാണ് വീണ്ടും ബോംബുരാഷ്ട്രീയവുമായി മാർക്‌സിസ്റ്റ് പാർട്ടി മുന്നോട്ടുപോകാൻ തുനിയുന്നത്. എന്നാൽ, സ്വന്തം പ്രവർത്തകർതന്നെ അതിനിരയായി ദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലെങ്കിലും അക്രമരാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനും ജനങ്ങളുടെ സമാധാനജീവിതം തകർക്കാതിരിക്കാനും മാർക്‌സിസ്റ്റ് പാർട്ടി സന്നദ്ധമാകുകയാണ് വേണ്ടത്.

ഇത്തരം ബോംബുനിർമ്മാണത്തിനും മറ്റുമെതിരെ പൊലീസ് കൂടുതൽ കർശനവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP