Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ പുതിയ അദ്ധ്യായന വർഷം സെപ്റ്റംബർ ആദ്യ വാരാന്ത്യത്തിൽ തുടങ്ങും

യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ പുതിയ അദ്ധ്യായന വർഷം സെപ്റ്റംബർ ആദ്യ വാരാന്ത്യത്തിൽ തുടങ്ങും

ഡബ്ലിൻ: അയർലണ്ടിലെ യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് പള്ളികളിലെ സൺഡേ സ്‌കൂളുകളുടെ പുതിയ അദ്ധ്യായന വർഷം സെപ്റ്റംബർ ആദ്യ ഞായർ തുടങ്ങി ജൂൺ രണ്ടാമത്തെ ആഴ്ച വാർഷീക പരീക്ഷയോടെ അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കുവാൻ ഡയറക്ടർ ഫാ തോമസ് പുതിയമഠത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡബ്ലിനിൽ കൂടിയ എം ജെ എസ് എസ് എ.അയർലണ്ട് റിജിയൻ സെൻട്രൽ കമ്മറ്റി തീരുമാനിച്ചു. ഏകീകരിച്ച സിലബസ് സെൻട്രൽ കമ്മറ്റി ചർച്ചചെയ്ത് അംഗീകരിച്ചു.

ഈ അദ്ധ്യായന വർഷം മുതൽ ഏകീകരിച്ച സിലബസിലായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. വരുന്ന ഒരു വർഷത്തേക്കുള്ള സൺഡേ സ്‌കൂൾ പ്രവർത്തനങ്ങളുടെ രൂപരേഖയും കമ്മറ്റി തയ്യാറാക്കി. സൺഡേസ്‌കൂൾ ടീച്ചേഴ്‌സ് ക്യാമ്പ് നവംബർ 29 ന് താലയിൽ വച്ച് നടത്തുന്നതാണ്. കുട്ടികൾക്കുള്ള ക്യാമ്പ് ജനുവരി മാസത്തിലും, ബാലകലോത്സവം ഏപ്രിൽ മാസത്തിലും, ജെ. എസ്. എസ്. എൽ. സി. പരീക്ഷയും വാർഷീക പരീക്ഷയും 2015 ജൂൺ 14 ഞായറാഴ്‌ച്ച നടത്തുന്നതിനും യോഗം തീരുമാനിച്ചു. പരീക്ഷ ബോർഡ് അംഗങ്ങളായി ഫാ ജോബിമോൻ സ്‌കറിയ, ജൂബി ജോൺ, സിസിലി പോൾ എന്നിവരെ തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ഫാ തോമസ് പുതിയമഠത്തിൽ ഡയറക്ടർ 0860342125, ജൂബി ജോൺ സെക്രട്ടറി 0879432857, തമ്പി തോമസ് ജോയിന്റ് സെക്രട്ടറി 0872077018



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP