Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിരുദപഠനത്തിനു ശേഷം വിദേശ വിദ്യാർത്ഥികൾക്ക് ആറുവർഷം വരെ അമേരിക്കയിൽ തങ്ങാം; പഠനത്തിനു ശേഷം ജോലിക്ക് ഏറെ അവസരം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമായി പുതിയ നിയമം ഒരുങ്ങുന്നു

ബിരുദപഠനത്തിനു ശേഷം വിദേശ വിദ്യാർത്ഥികൾക്ക് ആറുവർഷം വരെ അമേരിക്കയിൽ തങ്ങാം; പഠനത്തിനു ശേഷം ജോലിക്ക് ഏറെ അവസരം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമായി പുതിയ നിയമം ഒരുങ്ങുന്നു

വാഷിങ്ടൺ: ബിരുദപഠനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസമേകിക്കൊണ്ട് ഒബാമ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ബിരുദപഠനത്തിനു ശേഷം ആറു വർഷം അമേരിക്കയിൽ തങ്ങാൻ വിദേശ വിദ്യാർത്ഥികളെ അനുവദിച്ചുകൊണ്ടുള്ള നിയമനിർമ്മാണമാണ് നടത്താൻ പോകുന്നത്. അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം പൂർത്തിയാക്കിനു ശേഷം മൂന്നു വർഷവും ബിരുദപഠനത്തിനു ശേഷം മൂന്നു വർഷവും അമേരിക്കയിൽ തങ്ങാൻ അനുവാദം നൽകുന്ന തരത്തിലാണ് പുതിയ നിയമമൊരുങ്ങുന്നത്.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്ന നിയമത്തിൽ ഓപ്ഷണൽ ട്രെയിനിങ് പ്രോഗ്രാമിനു (ഒപിടി) കീഴിൽ സയൻസ് ടെക്‌നോളജി എൻജിനീയറിങ് മാത്ത്‌സ് (എസ്ടിഇഎം) ബിരുദധാരികൾക്ക് ആറു വർഷം വരെ യുഎസിൽ തങ്ങാം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് അവർക്ക് എച്ച്1-ബി പ്രോഗ്രാമിനു കീഴിൽ കൂടുതൽ നാൾ യുഎസിൽ തങ്ങി വിദേശ ഗസ്റ്റ് വർക്കറായി ജോലി ചെയ്യാൻ അവകാശം നൽകുന്നതാണ്.

നിലവിൽ ഒപിടിക്കു കീഴിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് അണ്ടർ ഗ്രാജ്വേഷനു ശേഷവും ഗ്രാജ്വേറ്റ് പ്രോഗ്രാമിനു ശേഷവും യുഎസിൽ തങ്ങാനുള്ള കാലാവധി 12 മാസം മുതൽ 29 മാസം വരെയാണ്. ഇത് എസ്ടിഇഎം, നോൺ എസ്ഇടിഎം ബിരുദത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് ഇത്തരത്തിൽ എസ്ഇടിഎം ബിരുദത്തിന് വൻ തോതിൽ വിദ്യാർത്ഥികൾ യുഎസിൽ എത്തുന്നത്. പഠനത്തിനു ശേഷം ഇക്കൂട്ടർ ഒപിടിയുടെ കീഴിൽ ഇന്റേണൽഷിപ്പുകൾ ചെയ്ത് പിന്നീട് മെച്ചപ്പെട്ട പ്രകടനത്തിന്റെ പേരിൽ അവരെ സ്‌പോൺസർമാർ എച്ച്1-ബി വിസയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഇനി മുതൽ പഠനത്തിന് എത്തുന്ന വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം മാതൃരാജ്യത്തേക്ക് തിരിച്ചുപോകാനുള്ള സമ്മർദം ഇല്ലാതെ തന്നെ എച്ച്1-ബി വിസായിൽ ആറു വർഷം വരെ ഇവിടെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

അതേസമയം ഈ പുതിയ നിയമത്തിനെതിരേ യുഎസിൽ നിന്നും ശക്തമായ എതിർപ്പാണ് ഒബാമ സർക്കാരിന് നേരിടേണ്ടിവന്നിരിക്കുന്നത്. കുറഞ്ഞ വേതനത്തിന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശീയരെ നിയമിക്കുന്ന നടപടിയിൽ അസംതൃപ്തരാണ് ഇവർ. കൂടാതെ എച്ച്1-ബി വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാൻ  അനുവാദം നൽകിയ ഒബാമ സർക്കാരിന്റെ നടപടിയും അമേരിക്കക്കാരിൽ അതൃപ്തി ഉളവാക്കിയിരുന്നു. ഇത്തരക്കാരുടെ എതിർപ്പുകളെ മറികടന്നുവേണം പുതിയ നിയമനിർമ്മാണം നടത്താൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP