Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോണിൽ വിളിച്ചാൽ ആസിഫലി ഇനി കൃത്യമായി ഫോണെടുക്കും! മൊബൈൽ ഫോണിൽ വരുന്ന കോളുകൾ എടുക്കാത്തതിന് മാപ്പുപറഞ്ഞ് ആസിഫലി

ഫോണിൽ വിളിച്ചാൽ ആസിഫലി ഇനി കൃത്യമായി ഫോണെടുക്കും! മൊബൈൽ ഫോണിൽ വരുന്ന കോളുകൾ എടുക്കാത്തതിന് മാപ്പുപറഞ്ഞ് ആസിഫലി

കൊച്ചി: മൊബൈൽ ഫോണിൽ ആരാധകരുടെ വിളി കാരണം കുടുങ്ങിയിരിക്കയാണ് മുകേഷും സണ്ണി വെയ്‌നും. മൊബൈലിൽ വന്ന ഫോൺ കോളുകൾ എടുത്തതിന്റെ പേരിലാണ് ഇവർ കുടുങ്ങിയതെങ്കിൽ യുവതാരം ആസിഫലിക്കെതിരെ ഉണ്ടായിരുന്ന പരാതി നിർമ്മാതാക്കൾ വിളിച്ചാൽ പോലും ഫോണെടുക്കുന്നില്ലെന്നതായിരുന്നു. എന്നാൽ, ഇനി മുതൽ അങ്ങനെയായിരിക്കില്ല. മൊബൈൽ ഫോണിൽ വിളിച്ചാൽ ആസിഫലി കൃത്യമായി ഫോണെടുക്കും. സുഹൃത്തുക്കളുമായി തുടങ്ങുന്ന നിർമ്മാണ കമ്പനിയുടെ പ്രഖ്യാപനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴാണ് ആസിഫ് അലി ആരാധകരോട് മാപ്പുപറഞ്ഞത്.

മൊബൈലിൽ വരുന്ന ഫോൺ കോളുകൾ എടുക്കാൻ സാധിക്കാത്തതിനാൽ ഇത് തന്റെ കരിയറിനെ സാരമായി ബാധിച്ചെന്നും മൊബൈൽ ഫോണിൽ വരുന്ന കോളുകൾ എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറയുന്നെന്നും ആസിഫ് അലി പറഞ്ഞു. ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതിനൊരു മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണെന്നും ആസിഫ് പറഞ്ഞു.

ഫോണിൽ വിളിച്ചാൽ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിർമ്മാതാക്കളുടെയും സംവിധായകരും പരാതി പറയുന്നത് സ്ഥിരം സംഭവമായിരുന്നു. എന്നാൽ ഇത് മനഃപൂർവ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലി പറഞ്ഞു. ഞാനും ഫോണുമായി ഉള്ള പ്രശ്‌നം ഒരു വൈകല്യമാണെന്നും ആസിഫ് പറഞ്ഞു. ഇത് കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഫോൺ കൃത്യമായി ഉപയോഗിക്കുമെന്നും ആസിഫ് അലിയുടെ ഉറപ്പ് നൽകി.

ഇത് മനഃപൂർവ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലി പറഞ്ഞു. ഇത് കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഫോൺ കൃത്യമായി ഉപയോഗിക്കുമെന്നും എല്ലാവർക്കും ആസിഫ് അലിയുടെ ഉറപ്പ്. അഭിനയ രംഗത്തു മാത്രമല്ല നിർമ്മാണ രംഗത്തും ഇനി ആസിഫ് അലിയുടെ സാന്നിദ്ധ്യമുണ്ടാകും. സുഹൃത്തുക്കളായ സജിനും ബ്രിജേഷിനുമൊപ്പമാണ് ആഡംസ് വേൾഡ് അന്റ് എന്റർടെയ്‌മെന്റ് എന്ന പേരിൽ നിർമ്മാണകമ്പനി തുടങ്ങുന്നത്. തന്റെ ചിത്രങ്ങൾ മാത്രമല്ല മറ്റ് നടന്മാരുടെയും നല്ല സിനിമകൾ നിർമ്മിച്ച് ഈ രംഗത്ത് സജീവമാകാനാണ് ആസിഫിന്റെ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP