Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭാര്യയെ ചുമന്ന് 250 മീറ്റർ ഓടാനാവുമോ നിങ്ങൾക്ക്? ഭാര്യയെ ചുമക്കൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇക്കുറി പിറന്നത് റെക്കോർഡുകൾ

ഭാര്യയെ ചുമന്ന് 250 മീറ്റർ ഓടാനാവുമോ നിങ്ങൾക്ക്? ഭാര്യയെ ചുമക്കൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇക്കുറി പിറന്നത് റെക്കോർഡുകൾ

ത്രകാലമായി ഈ ഭാരം ചുമക്കുന്നു...എന്നെക്കൊണ്ടി ഇനിയിതിന് പറ്റില്ല... നിനക്ക് നിന്റെ വഴി... എനിക്ക് എന്റെ വഴി... ഭാര്യയുമായി പിണങ്ങുമ്പോൾ ലോകത്തിലെ എല്ലാ ഭർത്താക്കന്മാരും സ്ഥിരം പറയുന്ന ഡയലോഗാണിത്. ഭാര്യയെ ചുമക്കുന്നതിനെ പറ്റി ഇത്തരത്തിൽ പറയുന്നതല്ലാതെ ഇതിനെക്കുറിച്ച് പലർക്കും ചിന്തിക്കാൻ കൂടി അസാധ്യമാണ്. എന്നാൽ ഭാര്യയെ ചുമക്കുന്നതിനായി ആഗോളതലത്തിൽ വർഷാവർഷം ഒരു മത്സരം നടക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം? ഫിൻലൻഡിലെ സോൻകാജർവിയിലാണ് ഈ അപൂർവ മത്സരം നടക്കുന്നത്.

ഭാര്യയെ ചുമന്ന് ഏകദേശം 250 മീറ്റർ ഓടാനാവുമെങ്കിൽ നിങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇപ്രാവശ്യത്തെ മത്സരത്തിൽ നിരവധി റെക്കോർഡുകൾ പിറന്നുവെന്നാണ് റിപ്പോർട്ട്. ഈ മത്സരത്തിന്റെ 20ാമത് ചാമ്പ്യൻ ഷിപ്പാണ് ഈ വർഷം നടന്നത്.

വർഷാവർഷം നടക്കുന്ന ഈ മത്സരം ലോകമാകമാനമുള്ള നിരവധി ദമ്പതികളെ ആകർഷിക്കുന്നുണ്ട്. പലരും ഭാര്യയെ ചുമന്ന് 253 മീറ്റർ ഓടാനും ശ്രമിക്കുന്നുണ്ട്.നിത്യജീവിതത്തിൽ ഭാര്യയെ ചുമന്ന് പരീശീലിച്ചാൽ ഈ മത്സരത്തിൽ എളുപ്പം വിജയിക്കാമെന്നാണ് മത്സരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നിർദേശിക്കുന്നത്. അതായത് കുളിക്കുന്ന വേളയിലും സൂപ്പർമാർക്കറ്റിലേക്ക് പോകുമ്പോഴും പ്ലേഗ്രൗണ്ടിലും ബോഡിബിൽഡിങ് സെന്ററിലും വച്ച് ഭാര്യയെ ചുമന്ന് പരിശീലിക്കാമെന്നാണ് നിർദ്ദേശം. ഭാര്യയെ ചുമക്കുന്നതിലൂടെ ദമ്പതികൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കാമെന്നും നിർദേശമുണ്ട്. എന്നാൽ മത്സരത്തിൽ എളുപ്പം വിജയിക്കാമെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ നിരാശയായിരിക്കും ഫലം.

മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ നിരവധി നിബന്ധനകളുണ്ട്. അതിലൊന്ന് സ്ത്രീക്ക് 49 കിലോയെങ്കിലും തൂക്കമുണ്ടായിരിക്കണമെന്നതാണ്. 17 വയസിന് മുകളിൽ പ്രായവുമുണ്ടായിരിക്കണം. എന്നാൽ ഈ സ്ത്രീ നിങ്ങളുടെ ഭാര്യയായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലത്രെ. അതായത് നിങ്ങളുടെ അയൽക്കാരിയായ സ്ത്രീയെപ്പോലും ചുമന്ന് മത്സരിക്കാമെന്ന് സാരം...!!!. ഭാര്യയെ ചുമന്ന് ആദ്യം ഫിനിഷിങ് പോയിന്റിലെത്തിയാൽ സമ്മാനം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും വേണ്ട. അതിലുപരി മത്സരവേളയിൽ ഈ ദമ്പതിമാർ കാണികളെ വിനോദിപ്പിക്കണം. നല്ല വസ്ത്രമണിഞ്ഞായിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഇത്തരത്തിലുള്ള നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്മാനം നൽകുന്നത്.

ഇപ്രാവശ്യം ഈ രംഗങ്ങളിൽ നിരവധി പുതിയ റെക്കോർഡുകൾ സ്ഥാപിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇപ്രാവശ്യം വില്ലെ പാർവിയാനെൻ, സാരി വിജനെൻ എന്നീ ദമ്പതികൾക്കാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യവും ഇവർ തന്നെയായിരുന്നു വിജയിച്ചത്. എന്താ അടുത്ത പ്രാവശ്യത്തെ മത്സരത്തിൽ ഒരു കൈ പരീക്ഷിക്കണമെന്ന് തോന്നുന്നുണ്ടോ...? എന്നാൽ ഇന്നു തന്നെ ഭാര്യയെ ചുമന്ന് പരീശീലനം ആരംഭിച്ചോളൂ....!!!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP